ഹോങ്കോങിനെതിരെ കോലിയെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ സാക്ഷിയായി നിര്‍ത്തി അവസാന ഓവറില്‍ നാലു സിക്സ് അടക്കം 26 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചു കൂട്ടിയത്. സൂര്യകുമാറിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 192 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ് 152 റണ്‍സടിച്ചുവെന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് സൂര്യയുടെ ഇന്നിംഗ്സിന്‍റെ മൂല്യം ഉയരുന്നത്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രവീന്ദ്ര ജഡേജ രക്ഷപ്പെട്ടപ്പോള്‍ 'ഹോ...രക്ഷപ്പെട്ടു' എന്ന് ഡ്രസ്സിംഗ് റൂമിലിരുന്ന് തലയില്‍ കൈവെച്ച് പറയുന്ന വിരാട് കോലിയുടെ വീഡിയോ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ ഹോങ്കോങിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിനുശേഷം സൂര്യകുമാറിനെ ചൂണ്ടി ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി 'ഇതെന്തൊരു ഐറ്റമാണെന്ന' കോലിയുടെ ചോദ്യമാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്.
ഹോങ്കോങിനെതിരെ കോലിയെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ സാക്ഷിയായി നിര്‍ത്തി അവസാന ഓവറില്‍ നാലു സിക്സ് അടക്കം 26 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചു കൂട്ടിയത്. സൂര്യകുമാറിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 192 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ് 152 റണ്‍സടിച്ചുവെന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് സൂര്യയുടെ ഇന്നിംഗ്സിന്‍റെ മൂല്യം ഉയരുന്നത്.
26 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യക്ക് 44 പന്തില്‍ 59 റണ്‍സെടുത്ത കോലിയും മികച്ച പിന്തുണ നല്‍കിയിരുന്നു. കോലിയും രാഹുലും ക്രീസില്‍ നിന്നപ്പോള്‍ റണ്‍നിരക്ക് ഉയര്‍ത്താനാവാതെ പാടുപെട്ട ഇന്ത്യ സൂര്യകുമാര്‍ ക്രീസിലെത്തിയതോടെയാണ് ടോപ് ഗിയറിലായത്.ഇന്ത്യന്‍ ഇന്നിംഗ്സിനുശേഷം സൂര്യയെ വണങ്ങിയ കോലി ഇതിനുശേഷമാണ് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി ഇതെന്തൊരു സാധനമാണെന്ന് ചോദിച്ചത്. മുമ്പ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെ കോലിയും സൂര്യയും കൊമ്പുകോര്‍ത്തത് ചേര്‍ത്തുവെച്ചായിരുന്നു ആരാധകര്‍ ഇത് ഏറ്റെടുത്തത്.
നേരിട്ട ആദ് രണ്ട് പന്തും ബൗണ്ടറി കടത്തിയ സൂര്യകുമാര്‍ കോപ്പി ബുക്കിലില്ലാത്ത പല ഷോട്ടുകളും പരീക്ഷിക്കുന്നതുകണ്ടു. മത്സരശേഷം ഇക്കാര്യം നായകന്‍ രോഹിത് ശര്‍മ എടുത്തുപറയുകയും ചെയ്തു. സൂര്യ കളിച്ച പലഷോട്ടുകളും നിങ്ങള്‍ക്ക് ഒരു ബുക്കിലും കാണാനാവില്ലെന്ന്.