ഇന്നലെ നടന്ന മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ 26കാനായ ഷാ 28 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. നാലു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിഞ്ചിത്തിന്‍റെ ഇന്നിംഗ്സ്. മത്സരത്തിലെ പതിനെട്ടാം ഓവറിലാണ് കിഞ്ചിത് പുറത്തായത്.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഹോങ്കോങ് താരം കിഞ്ചിത് ഷാ സന്തോഷത്തിലാണ്. കാരണം, ടീം തോറ്റതിന് പിന്നാലെ കിഞ്ച് ഷാ നേരെ പോയത് ഗ്യാലറിയില്‍ കളി കാണുകയായിരുന്ന വനിതാ സുഹൃത്തിനെ പ്രപ്പോസ് ചെയ്യാനായിരുന്നു. ഇന്ത്യയുടെ ദീപക് ചാഹര്‍ മുമ്പ് ചെയ്തതുപോലെ ഗ്യാലറിയില്‍ വെച്ചു തന്നെ മുട്ടുകുത്തി ഇരുന്ന് കിഞ്ചിത് തന്‍റെ കാമുക ഹൃദയം സുഹൃത്തിന് മുന്നില്‍ തുറന്നു. ഒടുവില്‍ സുഹൃത്തും യെസ് പറഞ്ഞതോടെ കിഞ്ചിത്തിന്‍റെ സന്തോഷത്തിന് ബൗണ്ടറികളില്ലായിരുന്നു. കിഞ്ചിത് വനിതാ സുഹൃത്തിനെ ഗ്യാലറിയില്‍ പ്രപ്പോസ് ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ഇന്നലെ നടന്ന മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ 26കാനായ ഷാ 28 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. നാലു ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിഞ്ചിത്തിന്‍റെ ഇന്നിംഗ്സ്. മത്സരത്തിലെ പതിനെട്ടാം ഓവറിലാണ് കിഞ്ചിത് പുറത്തായത്. ഹോങ്കോങിനായി 43 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിഞ്ചിത് 20.42 ശരാശരിയില്‍ 633 റണ്‍സടിച്ചിട്ടുണ്ട്. 2019ല്‍ അയര്‍ലന്‍ഡിനെതിരെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ടി20 ക്രിക്കറ്റില്‍ 11 വിക്കറ്റുകളും കിഞ്ചിത് വീഴ്ത്തി.

എതിരാളികളായിരുന്നില്ല, ആരാധകരായിരുന്നു; ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രമെടുത്ത് ഹോങ്കോങ് താരങ്ങള്‍

Scroll to load tweet…

ഇന്ത്യന്‍ വംശജനായ കിഞ്ചിത് ജനിച്ചത് മുംബൈയിലാണ്. നിലവില്‍ ഹോങ്കോങ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് കിഞ്ചിത്. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ആണ് ഹോങ്കോങിന്‍റെ അടുത്ത മത്സരം.

ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.