'ആദ്യം പ്ലേയിംഗ് ഇലവന്‍ സെറ്റ് ആക്കൂ', ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് അക്തര്‍

By Gopala krishnanFirst Published Sep 5, 2022, 4:28 PM IST
Highlights

ഫൈനല്‍ ഇലവനില്‍ ആരൊക്കെ വേണം, റിഷഭ് പന്ത് വേണോ, ദിനേശ് കാര്‍ത്തിക് വേണോ, ആരാണ് ഭാവിയുടെ താരം, ദീപക് ഹൂഡ വേണോ രവി ബിഷ്ണോയ് വേണോ എന്നീ കാരങ്ങളിലെല്ലാം തീരുമാനമെടുക്കണം. കാരണം, സെലക്ഷന്‍ കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് ആകെ ആശയക്കുഴപ്പാണ്. എന്തുകൊണ്ടാണിതെന്ന് എനിക്കറിയില്ല.

കറാച്ചി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ പാക്കിസ്ഥാനോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷനെ വിമര്‍ശിച്ച് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. അന്തിമ ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ആകെ ആശയക്കുഴപ്പമാണെന്നും എന്തുകൊണ്ടാണിങ്ങനെയെന്ന് തനിക്കറിയില്ലെന്നും അക്തര്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഞായറാഴ്ചത്തെ മത്സരത്തിന് മുമ്പെ ഞാന്‍ ഇന്ത്യക്കാരായ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പാക്കിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കുമെന്ന്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ നിരാശരാവേണ്ടെന്നും പ്ലേയിംഗ് ഇലവനെക്കുറിച്ച ശരിയായ തീരുമാനമെടുക്കണമെന്നും പറഞ്ഞിരുന്നു. ഫൈനല്‍ ഇലവനില്‍ ആരൊക്കെ വേണം, റിഷഭ് പന്ത് വേണോ, ദിനേശ് കാര്‍ത്തിക് വേണോ, ആരാണ് ഭാവിയുടെ താരം, ദീപക് ഹൂഡ വേണോ രവി ബിഷ്ണോയ് വേണോ എന്നീ കാരങ്ങളിലെല്ലാം തീരുമാനമെടുക്കണം. കാരണം, സെലക്ഷന്‍ കാര്യത്തില്‍ ഇന്ത്യന്‍ ടീമിന് ആകെ ആശയക്കുഴപ്പാണ്. എന്തുകൊണ്ടാണിതെന്ന് എനിക്കറിയില്ല.

ഇനി പേയ്‌ടിഎം ട്രോഫിയില്ല, ബിസിസിഐക്ക് പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍മാരെത്തി

അതുപോലെ ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് സമീപനവും എനിക്ക് മനസിലാവുന്നില്ല. വരുന്നവരും പോകുന്നവരുമെല്ലാം അടിക്കുന്നു, പുറത്താവുന്നു. ഫോമിലല്ലാത്തെ കെ എല്‍ രാഹുല്‍ പോലും അടിച്ച് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. രാഹുലിന് റിസ്‌വാനെ പോലെ നങ്കൂരമിട്ട് കളിക്കാന്‍ കഴിയും. അതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അക്തര്‍ പറഞ്ഞു.

ഞായറാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തും ആവേശ് ഖാന് പകരം രവി ബിഷ്ണോയിയുമായിരുന്നു ഇന്ത്യക്കായി കളിച്ചത്. ഇതില്‍ രവി ബിഷ്ണോയി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ദീപക് ഹൂഡയും റിഷഭ് പന്തും ബാറ്റിംഗില്‍ നിരാശപ്പെടുത്തി.

അര്‍ഷദീപിന്‍റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാനിയാക്കി, ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍

click me!