അര്‍ഷദീപിനെതിരെ സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണം അതിരുകടക്കുകയും ദേശസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അര്‍ഷദീപിന്‍റെ വിക്കിപീഡിയ പേജില്‍ ഖാലിസ്ഥാന്‍ ബന്ധം എഡിറ്റ് ചെയ്തു കൂട്ടിചേര്‍ത്തത്. ഇത് പാക്കിസ്ഥാനില്‍ നിന്നാണ് എഡിറ്റ് ചെയ്തതെന്ന് പിന്നീടുള്ള പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ക്യാച്ച് കൈവിട്ടതിന്‍റെ പേരില്‍ യുവ പേസര്‍ അര്‍ഷദീപ് സിംഗിന്‍റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാനം ബന്ധം കൂട്ടിച്ചേര്‍ത്ത സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര ഐടി മന്ത്രാലയം. സംഭവത്തില്‍ വിക്കിപീഡിയ ഉദ്യോഗസ്ഥരെ ഐടി മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി.

അര്‍ഷദീപിനെതിരെ സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണം അതിരുകടക്കുകയും ദേശസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അര്‍ഷദീപിന്‍റെ വിക്കിപീഡിയ പേജില്‍ ഖാലിസ്ഥാന്‍ ബന്ധം എഡിറ്റ് ചെയ്തു കൂട്ടിചേര്‍ത്തത്. ഇത് പാക്കിസ്ഥാനില്‍ നിന്നാണ് എഡിറ്റ് ചെയ്തതെന്ന് പിന്നീടുള്ള പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിക്കിപീഡിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഐടി മന്ത്രാലയം വിക്കിപീഡിയക്ക് ഔദ്യോഗികമായി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Scroll to load tweet…

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഉണ്ടാവുമോ?, മുന്നിലുള്ള വഴികള്‍ ഇങ്ങനെ; ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്

ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ പത്തൊമ്പതാം ഓവര്‍വരെ സമ്മര്‍ദ്ദത്തിലായിരുന്നു. സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാക് ടീമിന് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. കൂറ്റനടിക്ക് പേരുകേട്ട ഖുഷ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍.

രണ്ട് വൈഡ് എറിഞ്ഞെങ്കിലും ബിഷ്‌ണോയിയുടെ പന്തില്‍ പാക് താരങ്ങള്‍ക്ക് ബൗണ്ടറിയൊന്നും നേടാനായില്ല. ഇതോടെ സമ്മര്‍ദ്ദത്തിലായ ആസിഫ് അലി മൂന്നാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചു. എഡ്‌ജായി മുകളിലേക്ക് ഉയര്‍ന്ന പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന അര്‍ഷദീപിന് അടുത്തേക്കാണ് പോയത്. അനായാസം കൈയിലൊതുക്കാമായിരുന്നെങ്കിലും അര്‍ഷദീപ് അത് അവിശ്വസനീയമായി നിലത്തിട്ടു.

ഖാലിസ്ഥാനി എന്ന് വിളിക്കുന്നവര്‍ അറിയുക; അര്‍ഷ്‌ദീപ് സിംഗ് വില്ലനല്ല, നായകന്‍

പിന്നാലെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു. മത്സരം ഇന്ത്യ തോറ്റതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷ വാക്കുകളുമായി ഒരുവിഭാഗം ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വെറുപ്പ് അഴിച്ചുവിടുകയായിരുന്നു. താരത്തിന്‍റെ കുടുംബത്തെ പോലും വലിച്ചിഴച്ചുള്ള സൈബര്‍ ആക്രമണം. ഖാലിസ്ഥാനി എന്ന് വിളിച്ചാണ് ഒരുകൂട്ടര്‍ അര്‍ഷ്‌ദീപ് സിംഗിനെ ആക്രമിച്ചതും അപമാനിച്ചതും.