ഇനി പേയ്‌ടിഎം ട്രോഫിയില്ല, ബിസിസിഐക്ക് പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍മാരെത്തി

By Gopala krishnanFirst Published Sep 5, 2022, 3:58 PM IST
Highlights

ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങള്‍ക്ക് പുറമെ ദുലീപ് ട്രോഫി, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടര്‍ 19 ടീമിന്‍റെ മത്സരങ്ങള്‍, വനിതാ ടീമിന്‍റെ മത്സരങ്ങള്‍ എന്നിവയെല്ലാം മാസ്റ്റര്‍ കാര്‍ഡായിരിക്കും ഇനി ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍.

മുംബൈ: മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ. ഇതോടെ ബസിസിഐയുടെ നിയന്ത്രണത്തില്‍ നടക്കുന്ന എല്ലാ രാജ്യന്തര, ആഭ്യന്തര മത്സരങ്ങളുടെയും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് മാസ്റ്റര്‍ കാര്‍ഡിന്‍റെ പേരിലാവും അറിയപ്പെടുക. മൂന്ന് വര്‍ഷമായി തുടരുന്ന പേയ്‌ടിഎമ്മിന് പകരക്കാരായാണ് മാസ്റ്റര്‍ കാര്‍ഡ് ബിസിസിഐയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുന്നത്.

ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങള്‍ക്ക് പുറമെ ദുലീപ് ട്രോഫി, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടര്‍ 19 ടീമിന്‍റെ മത്സരങ്ങള്‍, വനിതാ ടീമിന്‍റെ മത്സരങ്ങള്‍ എന്നിവയെല്ലാം മാസ്റ്റര്‍ കാര്‍ഡായിരിക്കും ഇനി ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍.

എന്തൊരു മെയ്‌വഴക്കം, എങ്ങനെ സാധിച്ചു നീ! ദീപക് ഹൂഡയുടെ ഷോട്ടില്‍ കിളിപാറി കോലിയുടെ നോട്ടം- വീഡിയോ

യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഗ്രാമി അവാര്‍ഡ്സ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്‍റ് എന്നിവയുമായെല്ലാം മാസ്റ്റര്‍ കാര്‍ഡിന് സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ട്. 2022-2023 സീസണിലേക്ക് മാത്രമായാണ് മാസ്റ്റര്‍ കാര്‍ഡുമായുള്ള ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍. ഏഷ്യാ കപ്പിനുശേഷം ഈ മാസം 20 മുതല്‍ തുടങ്ങുന്ന  ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയായിരിക്കും മാസ്റ്റര്‍ കാര്‍ഡിന്‍റെ ആദ്യ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ്.

ഇതിന് പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി മൂന്ന് ടി20 മ്തസരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരയിലും കളിക്കും. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാവും. ഈ രണ്ട് പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ടി20 ലോകകപ്പില്‍ കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോകും.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഉണ്ടാവുമോ?, മുന്നിലുള്ള വഴികള്‍ ഇങ്ങനെ; ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്

2019ലാണ് ബിസിസിഐയുമായി പേടിഎം 326.80 കോടി രൂപക്ക് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറിലൊപ്പിട്ടത്. 2022വരെയായിരുന്നു കരാര്‍. ഓരോ മത്സരത്തിനും 3.80 കോടി രൂപയായിരുന്നു പേടിഎം ബിസിസിഐക്ക് നല്‍കിയിരുന്നത്. എന്നാല്‍ മാസ്റ്റര്‍ കാര്‍ഡുമായി എത്ര കോടി രൂപക്കാണ് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

click me!