ഏഷ്യാ കപ്പ് ടി20: വേദി ദുബായ് തന്നെയെന്ന് ഗാംഗുലി

By Web TeamFirst Published Feb 28, 2020, 9:15 PM IST
Highlights

ടി20 വനിതാ ലോകകപ്പില്‍ സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു. ടി20 ലോകകപ്പില്‍ ആരും ഫേവറൈറ്റുകളല്ലെന്നും ഇന്ത്യന്‍ ടീം ഏതുവരെ പോകുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗാംഗുലി പറഞ്ഞു.

കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് ദുബായ് വേദിയാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പാക്കിസ്ഥാന്‍ വേദിയാവാനിരുന്ന ടൂര്‍ണമെന്റ് ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ദുബായിലേക്ക് മാറ്റിയത്. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ഉറപ്പായി. സെപ്റ്റംബറിലാണ് ഏഷ്യാ കപ്പിന് ദുബായ് വേദിയാവുക.

ടി20 വനിതാ ലോകകപ്പില്‍ സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ ഗാംഗുലി അഭിനന്ദിച്ചു. ടി20 ലോകകപ്പില്‍ ആരും ഫേവറൈറ്റുകളല്ലെന്നും ഇന്ത്യന്‍ ടീം ഏതുവരെ പോകുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗാംഗുലി പറഞ്ഞു.

Also Read: ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണി; ഏഷ്യാ കപ്പ് വേദി പാക്കിസ്ഥാന് നഷ്ടമായേക്കും

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി വഴങ്ങിയെങ്കിലും കോലിയുടെ നേതൃത്വത്തിലുളള ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ മുമ്പും ഇതുപോലെ തിരിച്ചുവന്നിട്ടുണ്ട്. ഇനിയും ഒരു ടെസ്റ്റ് ബാക്കിയുണ്ടല്ലോ എന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി ദുബായിലേക്ക് പോകുന്ന ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

click me!