Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണി; ഏഷ്യാ കപ്പ് വേദി പാക്കിസ്ഥാന് നഷ്ടമായേക്കും

മാര്‍ച്ച് ആദ്യവാരം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമാകുമെന്നാണ് സൂചന.

PCB chief hints at Pakistan giving up Asia Cup hosting rights
Author
Karachi, First Published Feb 20, 2020, 11:34 AM IST

കറാച്ചി: ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന് വേദിയാകാനുള്ള അവസരം പാകിസ്ഥാന്‍ വേണ്ടെന്ന് വയ്ക്കുമെന്ന് സൂചന. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി ഇക്കാര്യം സൂചിപ്പിച്ചത്.പാകിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യ തയ്യാറാകില്ലെന്ന് വ്യക്തമായിരിക്കെയാണ് മാനിയുടെ പ്രതികരണം.

ഏഷ്യാ കപ്പ് ഉപേക്ഷിക്കേണ്ടി വന്നാല്‍, അസോസിയേറ്റ് രാജ്യങ്ങളുടെ വരുമാനം ഇടിയുമെന്നും, ഇതിനോട് യോജിപ്പില്ലെന്നും മാനി പറഞ്ഞു. ഇതോടെ ടൂര്‍ണമെന്‍റ് നിഷ്പക്ഷരാജ്യത്തേക്ക് മാറ്റാനുള്ള സാധ്യത തെളിഞ്ഞു. മാര്‍ച്ച് ആദ്യവാരം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമാകുമെന്നാണ് സൂചന.

2018ലെ ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ ടീമിന് ഇന്ത്യ സന്ദര്‍ശനാനുമതി നിഷേധിച്ചപ്പോള്‍, യുഎഇയിലാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ത്. ഇക്കുറിയും യുഎഇയിൽ തന്നെ ഏഷ്യാ കപ്പ് നടക്കാനാണ് സാധ്യത. 2008നുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. 2007നുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരയില്‍ കളിച്ചിട്ടുമില്ല.

Follow Us:
Download App:
  • android
  • ios