ലങ്കക്ക് ഇരട്ടപ്രഹരമേല്‍പിച്ച ആദ്യ ഓവറില്‍ ഞെട്ടിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്, തലകുനിച്ച് ജസ്പ്രീത് ബുംറ

Published : Oct 01, 2026, 02:28 PM IST
Sanju Samson-Jasprit Bumrah

Synopsis

ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ബുംറയുടെ അഞ്ചാം പന്തില്‍ ബാറ്റ് വെച്ച ലങ്കൻ താരം സോഹാന്‍ ജി ലിവേറക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയപ്പോള്‍ ഇടത്തോട്ട് ഡൈവ് ചെയ്ത് സഞ്ജു ഒറ്റക്കൈയില്‍ കൈയിലൊതുക്കി ഞെട്ടിച്ചു.

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. വൈഭവ് സൂര്യവംശി പ്ലേയിംഗ് ഇലവനിലെത്തിയതിനാല്‍ ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറി മൂന്നാം നമ്പറിലാണ് സ‍ഞ്ജു ക്രീസിലെത്തിയത്. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സഞ്ജു ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും 9 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയിരുന്നു.

എന്നാല്‍ പന്ത് കുത്തിപ്പൊങ്ങുകയും താഴ്ന്നു വരികയും ചെയ്യുന്ന പിച്ചില്‍ വിക്കറ്റിന് പിന്നിലായിരുന്നു സഞ്ജു ശരിക്കും തിളങ്ങിയത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുംറ രണ്ടാം പന്തില്‍ തന്നെ സിനേത് ജയവര്‍ധനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കയെ ഞെട്ടിച്ചിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ബുംറയുടെ അഞ്ചാം പന്തില്‍ ബാറ്റ് വെച്ച ലങ്കൻ താരം സോഹാന്‍ ജി ലിവേറക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയപ്പോള്‍ ഇടത്തോട്ട് ഡൈവ് ചെയ്ത് സഞ്ജു ഒറ്റക്കൈയില്‍ കൈയിലൊതുക്കി ഞെട്ടിച്ചു.

സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച് കണ്ട് പന്തെറിഞ്ഞ ജസ്പ്രീത് ബുംറ പോലും നമിച്ചു. വണ്ടര്‍ ക്യാച്ചിന് പിന്നാലെ നുവാനിന്ദു ഫെര്‍ണാണ്ടോയെ റണ്ണൗട്ടാക്കിയ സഞ്ജു ചമിക കരുണരത്നെയെ മിന്നല്‍ സ്റ്റംപിംഗിലൂടെ പറത്താക്കി. ഇന്ത്യൻ സ്പിന്നര്‍മാരുടെയും ജസ്പ്രീത് ബുംറയുടെയും ദുഷ്കരമായ പന്തുകള്‍ പലതും സഞ്ജു അവിശ്വസനീയമായി കൈയിലൊതുക്കിയാണ് വിക്കറ്റിന് പിന്നില്‍ തിളങ്ങിയത്.

ഇന്ത്യ ഉയര്‍ത്തിയ 170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ബാറ്റര്‍ മാത്രം രണ്ടക്കം കടന്ന ലങ്കൻ ഇന്നിംഗ്സില്‍ 11 പന്തില്‍ 15 റണ്‍സെടുത്ത നുവാനിന്ദു ഫെര്‍ണാണ്ടോയാണ് ടോപ് സ്കോറര്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും അഭിഷേക് ശര്‍മയുമാണ് ലങ്കയെ എറിഞ്ഞിട്ടത്. ലങ്കൻ നിരയില്‍ 3 താരങ്ങള്‍ റണ്ണൗട്ടായി. ശനിയാഴ്ച നടക്കുന്ന സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശം ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടൈം മാഗസിന്‍റെ 100 ഭാവിതാരങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി
രണ്ടക്കം കടന്നത് ഒരേയൊരു താരം, ലങ്കയെ 45 റണ്‍സിൽ എറിഞ്ഞൊതുക്കി ഇന്ത്യ, ഏഷ്യൻ ഗെയിംസിൽ ഇന്ത്യ-പാക് സ്വർണ മെഡൽ പോരാട്ടം