കാത്തിരിപ്പ് അവസാനിച്ചു,15-ാം വയസിൽ ഇന്ത്യൻ ജേഴ്‌സിയുമായി വൈഭവ് സൂര്യവംശി, ഇതിഹാസങ്ങൾ അനശ്വരമാക്കിയ ജേഴ്‌സി നമ്പർ

Published : Jun 23, 2026, 12:01 PM IST
Vaibhav Sooryavanshi Indian Jersy

Synopsis

ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്.

മുംബൈ: പതിനഞ്ചാം വയസിൽ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവിന് തന്‍റെ കന്നി ടീം ഇന്ത്യ ജേഴ്‌സി കൈമാറി ബിസിസിഐ. വൈഭവ് ആദ്യമായി ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ ജേഴ്സി അണിയുന്ന വൈഭവിന്‍റെ ദൃശ്യങ്ങള്‍ ബിസിസിഐ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ആ അമൂല്യ നിമിഷത്തിൽ പൂർണ്ണമായും വികാരാധീനനായ വൈഭവിന്‍റെ വീഡിയോ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറലാവുകയാണ്.

ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്. അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ടീമിന്‍റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ഇന്ത്യൻ ജേഴ്‌സി കൈമാറിയത്.

റെയ്‌നയും ഹർഭജനും അണിഞ്ഞ 'നമ്പർ 3'

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിംഗും കരിയറിന്‍റെ ഭൂരിഭാഗം സമയത്തും അണിഞ്ഞുനടന്ന മൂന്നാം നമ്പർ ജേഴ്‌സിയാണ് വൈഭവ് സൂര്യവംശിക്ക് ബിസിസിഐ സമ്മാനിച്ചിരിക്കുന്നത്. ആദ്യമായി ഇന്ത്യൻ ജേഴ്‌സി കൈകളിൽ കിട്ടിയപ്പോഴുള്ള അനുഭവത്തെക്കുറിച്ച് വൈഭവ് മനസുതുറന്നു.

 

എനിക്ക് തോന്നിയ വികാരം വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ഒന്നാം ദിവസം മുതൽ ഞാൻ മൈതാനത്തേക്ക് പരിശീലനത്തിന് പോയത് ഇതിനുവേണ്ടി മാത്രമാണ്. ഇന്ന് ആ സ്വപ്നം സഫലമായിരിക്കുന്നു. ഒരു ഹോട്ടൽ മുറിയിലേക്ക് ഈ ജേഴ്‌സി എത്തിയപ്പോൾ എങ്ങിനെ പ്രതികരിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ. ആ ടീ ഷർട്ട് കണ്ട നിമിഷം മുതൽ എന്‍റെ മുഖത്തെ ചിരി മാറിയിട്ടില്ലെന്നായിരുന്നു വൈഭവ് പറഞ്ഞത്.

പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ കടുത്ത മത്സരം

ഇന്ത്യൻ ജേഴ്‌സി സ്വന്തമാക്കിയെങ്കിലും അയർലൻഡിനെതിരായ പ്ലേയിങ് ഇലവനിൽ ഇടം നേടുക വൈഭവിന് അത്ര എളുപ്പമാകില്ല. ടീമിന്‍റെ ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുമായാണ് വൈഭവ് മത്സരിക്കേണ്ടി വരിക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇന്ത്യക്ക് ഇരട്ടപ്രഹരം, ഹാർദിക്കിന് പിന്നാലെ നിതീഷ് റെഡ്ഡിയും പുറത്ത്; പകരക്കാരനായി മുംബൈ താരം
56 പന്തില്‍ 136 റണ്‍സ്! അവിശ്വസിനീയ ഫോം തുടര്‍ന്ന് തുടര്‍ന്ന് തിലക് വര്‍മ; ആഭ്യന്തര ടി20 ലീഗില്‍ തകര്‍പ്പന്‍ സെഞ്ചുറി