
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ അഞ്ചാം ദിനമായ ഞായറാഴ്‌ചയിലേക്ക് അടുക്കുമ്പോള്‍ ആരാധകരുടെ മുന്നിലുയരുന്ന ഒരു ചോദ്യം നാളെ ഫലമുണ്ടായില്ലെങ്കില്‍ തിങ്കളാഴ്‌ചയിലേക്ക് മത്സരം നീളുമോ എന്നതാണ്. തിങ്കളാഴ്‌ച റിസര്‍വ് ദിനമായി ഐസിസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഞായറാഴ്‌ച ഫലമുണ്ടാകാതെ വന്നാല്‍ വെറുതെയങ്ങ് മത്സരം തിങ്കളാഴ്‌ചയിലേക്ക് നീട്ടാനാവില്ല. മഴ കാരണം ഒരു മണിക്കൂറിലധികം മത്സരം നഷ്‌ടമായാല്‍ മാത്രമേ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീളുകയുള്ളൂ.
ഞായറാഴ്‌ച മഴ പെയ്‌തില്ലെങ്കില്‍ ഓവലില്‍ തോല്‍വി ഒഴിവാക്കാനായി ഇന്ത്യന്‍ ടീം ഏറെ പാടുപെട്ട് കളിക്കേണ്ടി വരും. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് ഇതിനകം മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിക്കഴിഞ്ഞതാണ് കാരണം. ജയിക്കാന്‍ ഇനിയും 321 റണ്‍സ് വേണമെന്നിരിക്കേ ടീം ഇന്ത്യ നാലാം ദിനം അവസാന സെഷനില്‍ 123-3 എന്ന നിലയിലാണ്. വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റും ടീം ഇന്ത്യക്ക് നാലാം ദിനം നഷ്‌ടമായി.
സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ വിവാദ ക്യാച്ചിലൂടെയായിരുന്നു ശുഭ്‌മാന്‍ ഗില്‍ പുറത്തായത്. 19 പന്തില്‍ രണ്ട് ഫോര്‍ സഹിതം 18 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം. ക്യാച്ച് പൂര്‍ത്തിയാക്കവേ പന്ത് ഗ്രീനിന്‍റെ കയ്യില്‍ നിന്ന് മൈതാനത്ത് മുട്ടിയോ എന്ന സംശയമാണ് വിവാദത്തിന് വഴിവെച്ചത്. മികച്ച തുടക്കം നേടിയെങ്കിലും സ്‌പിന്നര്‍ നേഥന്‍ ലിയോണിന് മുന്നില്‍ എല്‍ബിയിലൂടെയായിരുന്നു രോഹിത് ശര്‍മ്മയുടെ മടക്കം. 60 പന്തില്‍ ഹിറ്റ്‌മാന്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 43 റണ്‍സ് പേരിലാക്കി. രോഹിത്തിനൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ചിരുന്ന ചേതേശ്വര്‍ പൂജാരയും പിന്നാലെ മടങ്ങി. പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സറില്‍ ബാറ്റ് വച്ച പൂജാര വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ചിലൂടെ മടങ്ങുകയായിരുന്നു.
Read more: ദാ കാണ്... സ്റ്റാര്‍ക്കിനെ പൊള്ളിച്ച ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയുടെ പുള്‍ സിക്‌സര്‍- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!