
ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിവാദ വിക്കറ്റിന് പിന്നാലെ ഓണ്‍ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ക്യാച്ച് വിവാദമാവുകയും ചെയ്തു.
ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്. എന്നാല്‍ ടിവി അംപയര്‍ തിരിച്ചുമറിച്ചും നോക്കിയ ശേഷമാണ് ഔട്ടാണെന്ന് വിധിച്ചത്. അംപയര്‍ ഔട്ട് വിളിച്ചതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തീരുമാനം അംഗീകരിക്കാനായില്ല. ഓണ്‍ഫീല്‍ഡ് അംപയറോട് വാദിക്കാനും രോഹിത് മറന്നില്ല.
തീരുമാനത്തിലെ അതൃപ്തി രോഹത്തിന്റെ മുഖത്തുണ്ടായിരുന്നു. ഗ്രീനിനെ കാണികള്‍ ചതിയനെന്നും വിളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിവി അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയ്‌ക്കെതിരേയും ഒരു വിഭാഗം ആരാധകര്‍ തിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കടുത്ത ട്രോളുകളാണ് അംപയര്‍ക്കെതിരെ വരുന്നത് ചില ട്വീറ്റുകള്‍ വായിക്കാം...
ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ്. 2021ല്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കെറ്റില്‍ബറോ ആയിരുന്നു ടിവി അംപയര്‍. 2014നുശേഷം റിച്ചാര്‍ഡ് കെറ്റില്‍ബറോ അംപയറായിരുന്നിട്ടുള്ള ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റുവെന്ന ചരിത്രം ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ശ്രീലങ്ക കിരീടം നേടുമ്പോഴും 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്താവുമ്പോഴും 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാന് തോല്‍ക്കുമ്പോഴും 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റപ്പോഴുമെല്ലാം ഫീല്‍ഡ് അമ്പയര്‍മാരിലൊരാള്‍ കെറ്റില്‍ബറോ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!