പാറ്റിന്‍സണ്‍ പുറത്ത്: രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

Published : Aug 13, 2019, 06:07 PM ISTUpdated : Aug 13, 2019, 06:12 PM IST
പാറ്റിന്‍സണ്‍ പുറത്ത്: രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

Synopsis

ജയിംസ് പാറ്റിന്‍സണെ പുറത്തിരുത്തി രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നാളെ ലോര്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പന്ത്രണ്ടംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ലണ്ടന്‍: ജയിംസ് പാറ്റിന്‍സണെ പുറത്തിരുത്തി രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു. നാളെ ലോര്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പന്ത്രണ്ടംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.  ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പാറ്റിന്‍സണ് വിശ്രമം അനുവദിച്ചതാണെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. 

ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് മാത്രമാണ് പാറ്റിന്‍സണ്‍ നേടിയിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ടെസ്റ്റ് ടീമിലേക്ക് പാറ്റിന്‍സണിന്റെ തിരിച്ചുവരവ്. രണ്ട് മാറ്റങ്ങള്‍ ഓസീസി ടീമില്‍ ഉണ്ടായേക്കും. ഹേസല്‍വുഡും സ്റ്റാര്‍ക്കും കളിച്ചേക്കും. ആദ്യ ടെസ്റ്റില്‍ ഫോമിലല്ലാതിരുന്നു പീറ്റര്‍ സിഡിലിനെ പന്ത്രണ്ടാമനാക്കിയേക്കും. ഇംഗ്ലീഷ് ടീമില്‍ ജോഫ്ര ആര്‍ച്ചര്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തും. പരിക്കേറ്റ ജയിംസ് ആന്‍ഡേഴ്‌സണ് പകരമാണ് ആര്‍ച്ചര്‍ ടീമിലെത്തിയത്.

രണ്ടാം ആഷസ് ടെസ്റ്റിനുള്ള ഓസീസ് ടീം: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ്, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം
അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്