
സിഡ്‌നി: എം എസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീല്‍ നിന്ന് വിരമിച്ചിട്ട് മാസങ്ങളാകുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിച്ചത് ധോണിയായിരുന്നു. വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ മിന്നല്‍ സ്റ്റംപിങ്ങുകളായിരുന്നു ധോണിയുടെ പ്രത്യേകത.
പന്ത് ഗ്ലൗസിനുള്ളില്‍ ഒതുക്കിയാല്‍ സെക്കന്‍ഡുകള്‍ക്കകം ധോണിക്ക് സ്റ്റംപ് ഇളക്കാന്‍ കഴിയും. ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിനിടെ ഒരു രസകരമായ സംഭവം നടന്നു. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്യാനുള്ള അവസരം ഓസീസ് കീപ്പര്‍ മാത്യു വെയ്ഡിനുണ്ടായിരുന്നു.
മിച്ചല്‍ സ്വെപ്‌സണ്‍ എറിഞ്ഞ ഒമ്പതാം ഓവറില്‍ വെയ്ഡ് ബെയ്ല്‍സ് ഇളക്കുമ്പോഴേക്ക് ധവാന്‍ കാല് ക്രീസില്‍ തൊട്ടിരുന്നു. എന്നാല്‍ അല്‍പം കൂടി വേഗമുണ്ടായിരുന്നെങ്കില്‍ ധവാന് പുറത്തേക്കുള്ള വഴി തെളിയുമായിരുന്നു. എന്നാല്‍ വെയ്ഡിന്റെ വേഗം കുറഞ്ഞുപോയി. പിന്നാലെ വെയ്ഡിന്റെ കമന്റ് എത്തി. ''ഞാന്‍ ധോണിയല്ല, എനിക്ക് ധോണിയുടെ അത്ര വേഗമില്ല.'' ധവാനോടായിരുന്നു വെയ്ഡ് ഇക്കാര്യം പറഞ്ഞത്. ധവാനാവട്ടെ ചിരിയടക്കാനുമായില്ല. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!