ഓസ്‌ട്രേലിയ എ- ഇന്ത്യ എ ത്രിദിന സന്നാഹമത്സരം സമനിലയില്‍

By Web TeamFirst Published Dec 8, 2020, 2:00 PM IST
Highlights

രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ വൃദ്ധിമാന്‍ സാഹയുടെ (100 പന്തില്‍ 54) ഇന്നിങ്‌സ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു.

സിഡ്‌നി: ഓസ്‌ട്രേലിയ എ- ഇന്ത്യ എ ത്രിദിന സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍ ഇന്ത്യ എ 247/9 ഡി, 189/9 ഡി & ഓസ്‌ട്രേലിയ എ 306/9 & 52/1. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായിട്ടാണ് സന്നാഹ മത്സരം കളിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 59 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ വൃദ്ധിമാന്‍ സാഹയുടെ (100 പന്തില്‍ 54) ഇന്നിങ്‌സ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. ഇതോടെ ഒമ്പത് വിക്കറ്റിന് 189 എന്ന നിലയില്‍ നില്‍ക്കെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 131 റണ്‍സായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. 

ജയസാധ്യത ഉണ്ടായിരുന്നെങ്കിലു 15 ഓവറാണ് ഓസീസിന് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. ഒന്നിന് 52 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ജോ ബേണ്‍സിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഉമേഷ് യാദവിനാണ് വിക്കറ്റ്. വില്‍ പുകോവ്‌സ്‌കി ((23) റിട്ടയേര്‍ഡ് ഹര്‍ട്ടായി. മാര്‍കസ് ഹാരിസ് (25), ട്രാവിസ് ഹെഡ് (2) പുറത്താവാതെ നിന്നു. 

ഒന്നാം ഇന്നിങ്‌സില്‍ അജിന്‍ക്യ രഹാനെയുടെ (പുറത്താവാതെ 117) സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ചേതേശ്വര്‍ പൂജാര 54 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ കാമറൂണ്‍ ഗ്രീന്‍ (പുറത്താവാതെ 125) ഇന്ത്യക്ക് മറുപടി നല്‍കി. ടിം പെയ്ന്‍ (44), മാര്‍കസ് ഹാരിസ് (35) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

click me!