T20 World Cup : ഓസ്ട്രേലിയൻ ടീമിൽ സര്‍പ്രൈസ് എൻട്രിയായി മുംബൈ ഇന്ത്യൻസ് വെടിക്കെട്ട് ബാറ്റ്സ്മാൻ!

Published : Sep 01, 2022, 08:10 AM ISTUpdated : Sep 01, 2022, 11:30 AM IST
T20 World Cup : ഓസ്ട്രേലിയൻ ടീമിൽ സര്‍പ്രൈസ് എൻട്രിയായി മുംബൈ ഇന്ത്യൻസ് വെടിക്കെട്ട് ബാറ്റ്സ്മാൻ!

Synopsis

2021 ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. മിച്ചല്‍ സ്വെപ്‌സണ് പകരമാണ് ഡേവിഡ് ടീമിലെത്തുന്നത്. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുന്നത്. പാറ്റ് കമ്മിന്‍സ് വൈസ് ക്യാപ്റ്റനായി.

മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ടിം ഡേവിഡ്. 14 ടി20 മത്സരങ്ങള്‍ സിംഗപ്പൂരിന് വേണ്ടി കളിച്ച ശേഷമാണ് ഡേവിഡ് ഓസീസ് ടീമില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നത്. അടുത്തിടെ മറ്റൊരു രാജ്യത്തേക്ക് മാറുമ്പോഴുള്ള എല്ലാ നടപടികളും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഡേവിഡുണ്ട്. 

2021 ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. മിച്ചല്‍ സ്വെപ്‌സണ് പകരമാണ് ഡേവിഡ് ടീമിലെത്തുന്നത്. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുന്നത്. പാറ്റ് കമ്മിന്‍സ് വൈസ് ക്യാപ്റ്റനായി. ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. അവസാന ടി20 ലോകകപ്പില്‍ ഇരുവരുമാണ് ഫൈനലില്‍ വന്നിരുന്നത്. അന്ന് ഓസീസ് എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു.

'തട്ടീം മുട്ടീം' വീണ്ടും രാഹുല്‍, ഓപ്പണറായി സഞ്ജുവിനെ തിരിച്ചുവിളിക്കൂവെന്ന് ആരാധകര്‍

അന്ന് 55 പന്തില്‍ പുറത്താവാതെ 77 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. എങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് സമയത്ത് പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് ഓസ്‌ട്രേലിയന്‍ സെലക്റ്റര്‍മാരുടെ പ്രതീക്ഷ. ജോഷ് ഹേസല്‍വുഡാണ് ടീമിന്റെ പേസ് അറ്റാക്ക് നയിക്കുന്നത്. 

ലോകകപ്പ് ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഓസീസ് ഇന്ത്യന്‍ പര്യടനത്തിനെത്തുന്നത്. ഡേവിഡ് വാര്‍ണര്‍ ഇന്ത്യയിലെത്തില്ല. കാമറൂണ്‍ ഗ്രീന്‍ ഇന്ത്യയില്‍ ഓപ്പണറാവും. ലോകകപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വാര്‍ണറെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

അന്ന് കണ്ണുരുട്ടി, ഇന്ന് താണുവണങ്ങി; കോലിയെ കാഴ്ച്ചക്കാരനാക്കി സൂര്യയുടെ വെടിക്കെട്ട്- ആഘോഷിച്ച് ആരാധകര്‍

ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ അഗര്‍, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
മുഷ്താഖ് അലി ടി20: നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ടോസ് നഷ്ടം