ഇരുവരും 98 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിചേര്‍ത്തു. ഇതില്‍ ഭൂരിഭാഗവും സൂര്യയുടെ സംഭാവനയായായിരുന്നു. കോലി സപ്പോര്‍ട്ടിംഗ് റോളിലേക്ക് ചുരുങ്ങുകയായിരുന്നു.

ദുബായ്: ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരെ ഇന്ത്യ ബാക്ക് ഫൂട്ടില്‍ നില്‍ക്കുമ്പോഴാണ് സൂര്യകുമാര്‍ യാദവ് ക്രീസിലെത്തുന്നത്. അപ്പോള്‍ 13 ഓവറില്‍ രണ്ടിന് 94 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വിരാട് കോലിയെ കാഴച്ചക്കാരനാക്കി സൂര്യ നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കേവലം 26 പന്തില്‍ നിന്ന് പുറത്താവാതെ 68 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഇതില്‍ ആറ് വീതം ഫോറും സിക്‌സും ഉണ്ടായിരുന്നു. കോലി 44 പന്തില്‍ 59 റണ്‍സുമായി പുറത്താവാതെ നിന്നു. 

ഇരുവരും 98 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിചേര്‍ത്തു. ഇതില്‍ ഭൂരിഭാഗവും സൂര്യയുടെ സംഭാവനയായായിരുന്നു. കോലി സപ്പോര്‍ട്ടിംഗ് റോളിലേക്ക് ചുരുങ്ങുകയായിരുന്നു. എന്നാല്‍ മത്സത്തിനിടെ ഒരു ചിത്രം വൈറലായി. സൂര്യയുടെ പ്രകടനം കണ്ട് കോലി വണങ്ങുന്ന ചിത്രമായിരുന്നത്. 

മാത്രമല്ല, ഒരിക്കല്‍ ഐപിഎല്ലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. അന്ന് കോലി സൂര്യയുടെ മുഖത്തേക്ക് തുറിച്ചുനോക്കുന്നതും സൂര്യ മുഖഭാവം തെല്ലും മാറ്റാതെ നില്‍ക്കുന്നതും വൈറലായിരുന്നു. രണ്ടും താരതമ്യപ്പെടുത്തിയാണ് ആരാധകര്‍ ആഘോഷിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…


ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യയുട വെടിക്കെട്ട് ബാറ്റിംഗിന്റെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 192 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച സ്‌കോറിലെത്തിയത് 26 പന്തില്‍ 68 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍, വിരാട് കോലി 44 പന്തില്‍ 59 റണ്‍സെടുത്തു.

ഒച്ചിഴയും വേഗം, കെ എല്‍ രാഹുലിന് നിലത്ത് നില്‍ക്കാന്‍ സമയമില്ല; വലിച്ചുകീറി ചുവരിലൊട്ടിച്ച് ആരാധകര്‍

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും വെടിക്കെട്ട് തുടക്കമിടാനായില്ല. ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ 22 റണ്‍സടിച്ച് ടോപ് ഗിയറിലായെന്ന് തോന്നിച്ചെങ്കിലും അഞ്ചാം ഓവറില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ രോഹിത് മടങ്ങിയതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സ് മാത്രമാണെടുത്തത്. 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് രോഹിത് 21 റണ്‍സെടുത്തത്.

രോഹിത് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും റണ്‍നിരക്ക് കുത്തനെ ഇടിഞ്ഞു. പത്താം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 70 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പതിമൂന്നാം ഓവറില്‍ 85 റണ്‍സിലെത്തിയെങ്കിലും രാഹുലിന്റെ മെല്ലെപ്പോക്ക് കോലിയെയും സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 36 പന്തില്‍ 39 റണ്‍സെടുത്ത് രാഹുല്‍ മടങ്ങി. പിന്നീടായിരുന്നു സൂര്യയുടെ വെടിക്കെട്ട്.