നിര്‍ണായക മത്സരങ്ങളില്‍ തുടക്കത്തില്‍ വീണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന രാഹുല്‍ 20 ഓവറും ബാറ്റ് ചെയ്താല്‍ മാത്രമെ ടീമിന് ഗുണമുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. 60 പന്തില്‍ 100 റണ്‍സടിക്കാന്‍ കഴിവുള്ള രാഹുല്‍ പക്ഷെ ആദ്യ 50 റണ്‍സെടുക്കാന്‍ 40 പന്ത് കളിക്കുന്നത് ടീമിന് ഗുണകരമല്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കാവുകയും ദുര്‍ബലരായ ഹോങ്കോങിനെതിരെ മെല്ലെപ്പോക്കിലൂടെ എയറിലാവുകയും ചെയ്ത വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ മാറ്റി മലയാളി താരം സ‍ഞ്ജു സാംസണെ ഓപ്പണറായി ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ആവശ്യവുമായി ആരാധകര്‍. രാഹുലിന്‍റെ ടെസ്റ്റ് ഇന്നിംഗ്സ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ട്വിറ്ററില്‍ സ‍ഞ്ജു സാംസണും ട്രെന്‍ഡിംഗായത്.

പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസത്തെ ഇടവേളക്കുശേഷം സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെ ടീമില്‍ തിരിച്ചെത്തിയ രാഹുല്‍ ഓപ്പണറെന്ന നിലയില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു റണ്ണും 46 പന്തില്‍ 30 റണ്‍സുമെടുത്ത് പുറത്തായി. ഏഷ്യാ കപ്പില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. ഇന്ന് ഹോങ്കോങിനെതിരെ 36 പന്തില്‍ 39 റണ്‍സെടുത്തെങ്കിലും രാഹുലിന്‍റെ മെല്ലെപ്പോക്ക് മറുവശത്ത് രോഹിത് ശര്‍മയെ കൂടി സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു.

ഹിറ്റായില്ലെങ്കിലും ലോക റെക്കോര്‍ഡിട്ട് രോഹിത് ശര്‍മ, ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റര്‍

നിര്‍ണായക മത്സരങ്ങളില്‍ തുടക്കത്തില്‍ വീണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്ന രാഹുല്‍ 20 ഓവറും ബാറ്റ് ചെയ്താല്‍ മാത്രമെ ടീമിന് ഗുണമുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്. 60 പന്തില്‍ 100 റണ്‍സടിക്കാന്‍ കഴിവുള്ള രാഹുല്‍ പക്ഷെ ആദ്യ 50 റണ്‍സെടുക്കാന്‍ 40 പന്ത് കളിക്കുന്നത് ടീമിന് ഗുണകരമല്ലെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

വിമർശകർ എയറിൽ; കിംഗ് ഈസ് ബാക്ക്, ഏഷ്യാ കപ്പിലെ ആദ്യ ഫിഫ്റ്റി, കോലിക്ക് കൈയടിച്ച് ആരാധകര്‍

രാഹുലിനെപോലെ സ്വന്തം സ്കോര്‍ മാത്രം നോക്കുന്നവര്‍ക്ക് പകരം സഞ്ജുവിനെയോ ഇഷാന്‍ കിഷനെയോ പോലുള്ള നിസ്വാര്‍ത്ഥ കളിക്കാരെ ടീമിലെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ടി20 ലോകകപ്പില്‍ സഞ്ജുവും രോഹിത്തും ഓപ്പണ്‍ ചെയ്താല്‍ പൊളിക്കുമെന്നും അവര്‍ പറയുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സ‍ഞ്ജുവിനെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളില്‍ പരിഗണിക്കണമെന്നും ആരാധകര്‍ പറയുന്നു. ആരാധകരുടെ പ്രതികരണങ്ങളിലൂടെ.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…