വാര്‍ണറും സ്മിത്തും തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Jun 06, 2022, 12:52 PM IST
വാര്‍ണറും സ്മിത്തും തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

Synopsis

മൂന്ന് ടി20 മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് ഏകദിന മത്സരങ്ങളിലും ഇരുവരും കളിക്കും. ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ആദ്യ ടി20 മത്സരങ്ങളും കൊളംബോയിലാണ്. അവസാന ടി20 കാന്‍ഡിയില്‍ നടക്കും.

മെല്‍ബണ്‍: ചൊവ്വാഴ്ച്ച ശ്രീലങ്കയ്‌ക്കെതിരായ (SL vs AUS) ആദ്യ ടി20യ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഡേവിഡ് വാര്‍ണര്‍ (David Warner), സ്റ്റീവ് സ്മിത്ത് (Steve Smith) എന്നിവരെ ഉള്‍പ്പെടുത്തി. മൂന്ന് പേസര്‍മാരാണ് ടീമിലുള്ളത്. അഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരും ടീമിലുണ്ട്. അതേസമയം ജോഷ് ഇഗ്ലിസ് ടീമിലില്ല. പിച്ചിന്റെ സാഹചര്യം മനസിലാക്കിയാണ് താരത്തെ ഒഴിവാക്കിയതെന്ന് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, അഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഹേസല്‍വുഡ്. 

മൂന്ന് ടി20 മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് ഏകദിന മത്സരങ്ങളിലും ഇരുവരും കളിക്കും. ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ആദ്യ ടി20 മത്സരങ്ങളും കൊളംബോയിലാണ്. അവസാന ടി20 കാന്‍ഡിയില്‍ നടക്കും. ഇതേ വേദിയില്‍ ആദ്യ രണ്ട് ഏകദിനങ്ങള്‍ നേടക്കും. ശേഷിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കും കൊളംബോ തന്നെ വേദിയാകും. ടെസ്റ്റ് പരമ്പര ഗാലെയില്‍ നടക്കും.

ശ്രീലങ്ക ടി20 ടീം: ദസുന്‍ ഷനക, പതും നിസങ്ക, ദനുഷ്‌ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ഭാനുക രാജപക്‌സ, നുവാനിന്ദു ഫെര്‍ണാണ്ടോ, ലാഹിരു മധുഷനക, വാനിന്ദു ഹസരങ്ക, ചാമിക കരുണാരത്‌നെ, ദുഷ്മന്ത ചമീര, കശുന്‍ രചിത, നുവാന്‍ തുഷാാര, മതീഷ പതിരാനാ, രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ, പ്രവീണ്‍ ജയവിക്രമ, ലക്ഷന്‍ സന്ദാകന്‍.

ഓസ്‌ട്രേലിയയുടെ മുഴുവന്‍ ടീം : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, അഷ്ടണ്‍ അഗര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട്, ജോഷ് ഇഗ്ലിസ്, ജേ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്വെപ്‌സണ്‍.

ഓസ്‌ട്രേലിയ ഏകദിന ടീം : ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അഷ്ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇഗ്ലിസ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മര്‍നസ് സ്‌റ്റോയിനിസ്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണ്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം