മാക്‌സ്‌വെല്‍ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

Published : Feb 04, 2020, 09:06 PM IST
മാക്‌സ്‌വെല്‍ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

Synopsis

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഉള്‍പ്പെടുത്തി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഓള്‍റൗണ്ടര്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്.

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഉള്‍പ്പെടുത്തി. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഓള്‍റൗണ്ടര്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ കാരണത്താല്‍ കഴിഞ്ഞ വര്‍ഷം മാക്‌സ്‌വെല്‍ ദേശീയ ടീമില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു. 

അഷ്ടണ്‍ ടര്‍ണര്‍ക്ക് പകരമായിട്ടാണ് താരം ടീമിലെത്തിയത്. ബിഗ് ബാഷില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യൂ വെയ്ഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ഡാര്‍സി ഷോര്‍ട്ട് എന്നിവരെയാണ് ഒഴിവാക്കിയത്. മിച്ചല്‍ മാര്‍ഷിനൊപ്പം സീന്‍ അബോട്ട്, ജേ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെ ടി20 ടീമിലും ഉള്‍പ്പെടുത്തി.

ഏകദിന ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അഷ്ടണ്‍ അഗര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മര്‍നസ് ലബുഷാനെ, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.

ടി20 ടീം: ആരോണ്‍  ഫിഞ്ച് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.

ഫെബ്രുവരി 21ന് ജൊഹന്നാസ്ബര്‍ഗില്‍ ടി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് വീതം ടി20യും ഏകദിനങ്ങളുമാണ് ഓസീസ് ദക്ഷിണാഫ്രിക്കയില്‍ കളിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം