ലബുഷെയ്ന്‍ പുറത്ത്! ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; സ്‌ക്വാഡില്‍ ഇന്ത്യന്‍ വംശജനും

Published : Aug 07, 2023, 03:04 PM IST
ലബുഷെയ്ന്‍ പുറത്ത്! ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; സ്‌ക്വാഡില്‍ ഇന്ത്യന്‍ വംശജനും

Synopsis

പാറ്റ് കമ്മിന്‍സ് നയിക്കുന്ന 18 അംഗ ടീമില്‍ ഇന്ത്യന്‍ വംശജനയായ തന്‍വീര്‍ സംഗ ഇടംപിടിച്ചു. ആരോണ്‍ ഹാര്‍ഡിയാണ് മറ്റൊരു പുതുമുഖ താരം.

മെല്‍ബണ്‍: ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ പ്രാഥമിക ടീമില്‍ നിന്ന് മര്‍നസ് ലബുഷെയ്ന്‍ പുറത്ത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന 18 അംഗ ടീമില്‍ ഇന്ത്യന്‍ വംശജനയായ തന്‍വീര്‍ സംഗ ഇടംപിടിച്ചു. ആരോണ്‍ ഹാര്‍ഡിയാണ് മറ്റൊരു പുതുമുഖ താരം. ഇവരില്‍ നിന്ന് 15 അംഗ ടീമിനെ തിരിഞ്ഞെടുക്കും. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താം. ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന ആദ്യത്തെ ടീമാണ് ഓസ്‌ട്രേലിയ. സീനിയര്‍ താരങ്ങളായ  ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം ടീമിലെത്തി. അലക്‌സ് ക്യാരിയാണ് വിക്കറ്റ് കീപ്പര്‍. 

ഓസീസിന്റെ പതിനെട്ടംഗ ടീം: പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, അലക്‌സ് ക്യാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോസ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, തന്‍വീര്‍ സംഗ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ. 

കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ ഭാഗമായിരുന്നു ലബുഷെയ്ന്‍ 2020ല്‍ അരങ്ങേറിയതിന് ശേഷം ഇതുവരെ 30 ഏകദിന മത്സരങ്ങള്‍ കളിച്ചു. 31.37 ശരാശരിയില്‍ 847 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും നേടിയിരുന്നു. ഈ ടീം തന്നെയാണ് സെപ്റ്റംബര്‍ അവസാനം ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരയിലും പങ്കെടുക്കുക. ആഡം സാംപ, ആഷ്ടണ്‍ അഗര്‍, സംഗ എന്നിവവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഗ്ലെന്‍മാക്‌സ് വെല്ലും സഹായിക്കാനെത്തും. ജോഷ് ഹേസല്‍വുഡ്, കമ്മിന്‍സ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സീന്‍ അബോട്ട്, നതാന്‍ എല്ലിസ് എന്നിവര്‍ പേസര്‍മാരായും ടീമിലുണ്ട്. ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രിനും പേസ് നിരയ്ക്ക് ശക്തിപകരും.

അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ മിച്ചല്‍ മാര്‍ഷ് നയിക്കും. ആഷസ് പരമ്പരയ്ക്കിടെ പരിക്ക് പൂര്‍ണഭേദമാവുന്നതിന് വേണ്ടിയാണ് കമ്മിന്‍സിന് വിശ്രമം നല്‍കിയത്. സ്റ്റീവ് സ്മിത്തും ടീമിലെത്തി. 

ടി20 പരമ്പരയ്ക്കുള്ള ടീം: മിച്ചല്‍ മാര്‍ഷ്, സീന്‍ അബോട്ട്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍കസ് സ്‌റ്റോയിനിസ്, ആഡം സാംപ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172, അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയലക്ഷ്യം
ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്