'കണ്ടം' ക്രിക്കറ്റ് പോലെ അന്താരാഷ്ട്ര ക്രിക്കറ്റ്; ബോളു പെറുക്കലും താരങ്ങളുടെ പണി.!

Web Desk   | Asianet News
Published : Mar 13, 2020, 10:18 PM IST
'കണ്ടം' ക്രിക്കറ്റ് പോലെ അന്താരാഷ്ട്ര ക്രിക്കറ്റ്; ബോളു പെറുക്കലും താരങ്ങളുടെ പണി.!

Synopsis

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസിന്‍റെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നിലംതൊടാതെ ഗാലറിയിലെത്തിച്ച പന്തിനായി കസേരകൾക്കിടയിൽ തിരയുന്ന ന്യൂസീലൻ‍ഡ് താരം ലോക്കി ഫെർഗൂസന്‍റെ വീഡിയോ ആണ് ഏറെ വൈറലാകുന്നത്. 

സിഡ്നി: ഓസ്ട്രേലിയ ന്യൂസിലാന്‍റ് ആദ്യ എകദിനം കാണികള്‍ ഇല്ലാതെയാണ്  സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നത്. എന്നാല്‍ ഈ മത്സരത്തില്‍ ശരിക്കും പണികിട്ടിയത് ന്യൂസിലാന്‍റ് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് തന്നെയാണ്. പ്രദേശികമായി കളിക്കുന്ന ലോക്കല്‍ ക്രിക്കറ്റിലെ പോലെ അടിച്ച ബോളുകള്‍ താരങ്ങള്‍ തന്നെ തിരഞ്ഞ് കണ്ടുപിടിക്കേണ്ട അവസ്ഥയായിരുന്നു മത്സരത്തില്‍.

മത്സരത്തിനിടെ ബാറ്റ്സ്മാൻമാർ പറത്തുന്ന പടുകൂറ്റൻ സിക്സറുകൾക്കു ശേഷം പന്തു തിരിച്ചെടുക്കാൻ താരങ്ങൾ തന്നെ ഗ്യാലറിയിലേക്കു പോകേണ്ട അവസ്ഥയായിരുന്നു മത്സരത്തില്‍. ഗ്യാലറിയിലെ ആളൊഴിഞ്ഞ കസേരകൾക്കിടയിൽ പന്തു തിരയുന്ന താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസിന്‍റെ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നിലംതൊടാതെ ഗാലറിയിലെത്തിച്ച പന്തിനായി കസേരകൾക്കിടയിൽ തിരയുന്ന ന്യൂസീലൻ‍ഡ് താരം ലോക്കി ഫെർഗൂസന്‍റെ വീഡിയോ ആണ് ഏറെ വൈറലാകുന്നത്. ഓസീസ് ഇന്നിങ്സിലെ 18–ാം ഓവറിലായിരുന്നു ഫിഞ്ചിന്‍റെ സിക്സ്. സംഭവം. ഇഷ് സോധിയുടെ ഓവറിലെ ആദ്യ പന്താണ് ഫിഞ്ച് സ്കിസ് പറത്തിയത്.

ആളില്ലാ കസേരകൾക്കിടയിലാണ് സിക്സ് പതിച്ചത്. ഗ്യാലറിക്കും മൈതാനത്തിനുമിടയിലെ ബാരിക്കേഡും ചാടിക്കടന്ന്  പന്തെടുക്കുകയായിരുന്നു ഫെർഗൂസൻ നിർബന്ധിനായി. ഇതിന്‍റെ വീഡിയോ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് പുറത്ത് വിട്ടത്. ഇതുപോലെ തന്നെ ന്യൂസിലൻഡ് ഇന്നിങ്സിനിടെ ജിമ്മി നീഷം ഗാലറിയിലെത്തിച്ച പന്തു തപ്പുന്ന ഓസീസ് താരം ആഷ്ടൺ ആഗറിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരം ആതിഥേയരായ ഓസീസ് 71 റൺസിന് ജയിച്ചു.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്