സിഡ്‌നി ടെസ്റ്റ്: ആദ്യദിനം വില്ലനായി വെളിച്ചകുറവ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

Published : Jan 04, 2023, 03:25 PM IST
സിഡ്‌നി ടെസ്റ്റ്: ആദ്യദിനം വില്ലനായി വെളിച്ചകുറവ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

Synopsis

മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ കഴിഞ്ഞ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിക്കാരന്‍ ഡേവിഡ് വാര്‍ണറുടെ (10) വിക്കറ്റ് ഓസീസിന് നഷ്ടമായി.

സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് ഒന്നാംദിനം നേരത്തെ അവസാനിപ്പിക്കുമ്പോള്‍ രണ്ടിന് 147 എന്ന നിലയിലാണ് ഓസീസ്. ഉസ്മാന്‍ ഖവാജ (54), സ്റ്റീവ് സ്മിത്ത് (0) എന്നിവരരാണ് ക്രീസില്‍. 47 ഓവര്‍ മാത്രമാണ് ആദ്യദിനം എറിയാന്‍ സാധിച്ചത്. നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസീസ് മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ കഴിഞ്ഞ ടെസ്റ്റിലെ ഇരട്ട സെഞ്ചുറിക്കാരന്‍ ഡേവിഡ് വാര്‍ണറുടെ (10) വിക്കറ്റ് ഓസീസിന് നഷ്ടമായി. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ മാര്‍കോ ജാന്‍സന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാര്‍ണര്‍- മര്‍നസ് ലബുഷെയ്ന്‍ (79) സഖ്യം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് ആത്മവിശ്വാസം വീണ്ടെടുത്തു. 151 പന്തുകള്‍ നേരിട്ട ലബുഷെയ്ന്‍ 13 ബൗണ്ടറികള്‍ കണ്ടെത്തി. എന്നാല്‍ ലബുഷെയ്‌നിനെ പുറത്താക്കി  നോര്‍ജെ ഒരിക്കല്‍കൂടി സന്ദര്‍ശകര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതിനിടെ ഖവാജയും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 121 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടിയിരുന്നു.

മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഓസീസ് ഇറങ്ങിയത്. സ്‌കോട്ട് ബോളണ്ടിനും അവസരം ലഭിച്ചില്ല. മാറ്റ് റെന്‍ഷ്വെ, അഷ്ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് പകരമെത്തിയത്. ദക്ഷിണാഫ്രിക്ക രണ്ട് മാറ്റം വരുത്തി. കഴിഞ്ഞ മത്സരം കളിച്ച തെനിസ് ഡി ബ്രൂയ്ന്‍, പേസര്‍ ലുംഗ് എന്‍ഗിഡി എന്നിവര്‍ പുറത്തായി. ഹെന്റിച്ച് ക്ലാസന്‍, സിമോണ്‍ ഹാര്‍മര്‍ എന്നിവര്‍ ടീമിലെത്തി. 

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാറ്റ് റെന്‍ഷ്വെ, അലക്‌സ് ക്യാരി, അഷ്ടണ്‍ അഗര്‍,പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, സരേള്‍ ഇര്‍വീ, ഹെന്റിച്ച് ക്ലാസന്‍, തെംബ ബവൂമ, ഖയ സോണ്ടോ, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, സിമോണ്‍ ഹാര്‍മര്‍.

ബ്ലാസ്റ്റഴ്‌സിന്റെ പ്രകടനത്തില്‍ ത്രില്ലടിച്ച് വുകോമാനോവിച്ച്! ആരാധകരാണ് കരുത്തെന്നും കോച്ച്

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര