19 റണ്‍സിനിടെ നഷ്ടമായത് നാല് വിക്കറ്റുകള്‍! മെല്‍ബണില്‍ ഇന്ത്യക്ക് കൂട്ടതകര്‍ച്ച, ജയ്‌സ്വാളും മടങ്ങി

Published : Dec 30, 2024, 11:23 AM IST
19 റണ്‍സിനിടെ നഷ്ടമായത് നാല് വിക്കറ്റുകള്‍! മെല്‍ബണില്‍ ഇന്ത്യക്ക് കൂട്ടതകര്‍ച്ച, ജയ്‌സ്വാളും മടങ്ങി

Synopsis

ചായയ്ക്ക് ശേഷം റിഷഭ് പന്തിന്റെ (30) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അതുവരെ നന്നായി കളിച്ചുന്ന പന്ത് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായി.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ചായയ്ക്ക് ശേഷം ഇന്ത്യക്ക് കൂട്ടതകര്‍ച്ച. മെല്‍ബണില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴിന് 143 എന്ന നിലയിലാണ് ഇന്ത്യ. ഓദ്യോഗിക ബാറ്റര്‍മാരെല്ലാം പവലിയനില്‍ തിരിച്ചെത്തി. 19 റണ്‍സിനിടെ നാല് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍ (2), ആകാശ് ദീപ് (3) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 197 റണ്‍സ് പിറകില്‍. 84 റണ്‍സെടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റാണ് അവസാനമായി നഷ്ടമായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, ട്രാവിസ് ഹെഡ്, നതാന്‍ ലിയോണ്‍ എന്നിവരും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചു.

ചായയ്ക്ക് ശേഷം റിഷഭ് പന്തിന്റെ (30) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അതുവരെ നന്നായി കളിച്ചുന്ന പന്ത് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായി. ക്രീസ് വിട്ടിറങ്ങി കളിച്ച പന്ത്. മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്ക്ക് 14 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. ആദ്യ പന്തിലെ സെഞ്ചുറിക്കാരന്‍ നിതീഷ് റെഡ്ഡി ഒരു റണ്ണുമായി മടങ്ങി. ലിയോണിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് നല്‍കുകയായിരുന്നു. ജയ്‌സ്വാളിന്റെ വിക്കറ്റാണ് അവസാനം നഷ്ടമാകുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ക്യാരിക്ക് ക്യാച്ച്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്.

സവിശേഷ പട്ടികയില്‍ ജസ്പ്രിത് ബുമ്ര! മുന്‍ ഇംഗ്ലണ്ട് താരത്തെ മറികടന്നു, കൂടാതെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍

ആദ്യ സെഷനില്‍ രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (0), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. രോഹിത്താണ് ആദ്യം മടങ്ങിയത്. 40-ാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ഒമ്പത് റണ്‍സെടുത്ത താരത്തെ ഓസീസ് ക്യാപ്റ്റന്‍ തേര്‍ഡ് സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ കെ എല്‍ രാഹുലും (0) മടങ്ങി. റണ്‍സെടുക്കും മുമ്പ് രാഹുലിനെ കമ്മിന്‍സ് ഫസ്റ്റ് സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയുടെ കൈകളിലെത്തിച്ചു. കോലിക്ക് അഞ്ച് റണ്‍സെടുക്കാനാണ് സാധിച്ചത്. 29 പന്തുകള്‍ നേരിട്ട താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് ഫസ്റ്റ് സ്ലിപ്പില്‍ ഖവാജയുടെ കൈകളിലേക്കയച്ചു. രണ്ടാം സെഷനില്‍ വിക്കറ്റൊന്നും ഇന്ത്യക്ക് നഷ്ടമായിരുന്നില്ല. പന്ത്-ജയ്‌സ്വാള്‍ സഖ്യം 88 റണ്‍സ് ചേര്‍ക്കുകയും ചെയ്തു.

ഒന്നാം ഇന്നിംഗ്‌സില്‍ 105 റണ്‍സ് ലീഡാണ് ഓസീസിന് ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ രണ്ടിന് 43 നിലയിലായിരുന്നു ഓസീസ്. സാം കോണ്‍സ്റ്റാസ് (8), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായിരുന്നു. തുടര്‍ന്ന് സ്മിത്ത് - ലബുഷെയന്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ടൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുമ്ര നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുമ്ര തിരിച്ചയച്ചത്. പിന്നാലെ മറ്റൊരു ഓവറുമായെത്തിയ ബുമ്ര, അലക്‌സ് ക്യാരിയേയും (2) ബൗള്‍ഡാക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. 

'ബുമ്രയോട് ഒരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര'; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

എന്നാല്‍ ലബുഷെയ്ന്‍ - കമ്മിന്‍സ് കൂട്ടുകെട്ട് ഓസീസിന് രക്ഷയായി. 57 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്. ലബുഷെയ്‌നെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്ക് (5) റണ്ണൗട്ടായതും ഓസീസിന് തിരിച്ചടിയായി. പിന്നീട് നതാന്‍ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിന്‍സ് വിലപ്പെട്ട റണ്‍സുകള്‍ കൂട്ടിചേര്‍ത്തു. 17 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കമ്മിന്‍സിനെ പുറത്താക്കി ജഡേജയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. കമ്മിന്‍സ് മടങ്ങിയെങ്കിലും അവസാന വിക്കറ്റില്‍ ലിയോണ്‍ - സ്‌കോട്ട് ബോളണ്ട് സഖ്യം വിജയലക്ഷ്യം 300 കടത്തി. ഇരുവരും വിലപ്പെട്ട 61 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 369ന് അവസാനിച്ചിരുന്നു. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയുടെ (114) വിക്കറ്റാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. നിതീഷിന് അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ