
കറാച്ചി: പാകിസ്ഥാനെതിരെ (PAK vs AUS) രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക്. കറാച്ചിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിന് 505 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. 160 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് (Usman Khawaja) സന്ദര്‍ശകരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അലക്‌സ് ക്യാരി (93), സ്റ്റീവ് സ്മിത്ത്് (72) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീതം നേടിയ സാജിദ് ഖാനും ഫഹീം അഷ്‌റഫുമാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.
മൂന്നിന് 251 എന്ന നിലയിലാണ് പാകിസ്ഥാന്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന നതാന്‍ ലിയോണിന്റെ (38) വിക്കറ്റാണ് ഓസീസിന് ഇന്ന് ആദ്യം നഷ്ടമായത്. ഫഹീമിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ ട്രാവിസ് ഹെഡിനും (23) തിളങ്ങാനായില്ല. സജിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ഹെഡ്. തിനിടെ ഖവാജ 150 പൂര്‍ത്തിയാക്കി. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 10 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് താരം മടങ്ങി. സാജിദ് ഖാന്റെ പന്തില്‍ ബൗള്‍ഡ്. 369 പന്തില്‍ ഒരു സിക്‌സും 15 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. വാലറ്റത്ത് കാമറൂണ്‍ ഗ്രീന്‍ (28)കൂടി മടങ്ങിയതോടെ ഓസീസ് ഏഴിന് 405 എന്ന നിലയിലായി.
എന്നാല്‍ ക്യാരിയുടെ ഇന്നിംഗ്‌സ് ഗുണം ചെയ്തു. മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം (പുറത്താവാതെ 28) കൂട്ടിച്ചേര്‍ത്ത 98 റണ്‍സാണ് സ്‌കോര്‍ 500 കടത്തിയത്. ക്യാരി ബാബര്‍ അസമിന്റെ പന്തില്‍ ബൗള്‍ഡായി. സ്റ്റാര്‍ക്കിന് കൂട്ടായി പാറ്റ് കമ്മിന്‍സ് (0) ക്രീസിലുണ്ട്. ഭേദപ്പെട്ട തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഖവാജ- വാര്‍ണര്‍ (ഡാെമി ഗവമംമഷമ) സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ കളിച്ച വാര്‍ണര്‍ക്ക് മികച്ച തുടക്കം മുതലാക്കാനായില്ല. മൂന്ന് ഫോറും രണ്ട് സിക്സും നേടിയ ഇടങ്കയ്യന്‍ ബാറ്റര്‍ ഹഹീം അഷ്റഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച് നല്‍കി.
പിന്നീട് ക്രീസിലെത്തിയ ലബുഷെയ്ന് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. തകര്‍പ്പന്‍ ഫോമിലുള്ള താരം റണ്ണൗട്ടായി. ഇതോടെ ഓസീസ് രണ്ടിന് 91 എന്ന നിലയിലേക്ക് വീണു. പിന്നീട് ഒത്തുചേര്‍ന്ന ഖവാജ- സ്മിത്ത് സഖ്യമാണ് ഒന്നാംദിനം ഓസീസിന്റെ സ്‌കോര്‍ 250 കടത്തിയത്. 159 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ഖവാജ സെഞ്ചുറി പൂര്‍ത്തിയാക്കി. പാകിസ്ഥാനെതിരെ ആദ്യ സെഞ്ചുറി കൂടിയാണിത്. ജന്മനാട്ടില്‍ സെഞ്ചുറി നേടുന്ന ഓസ്ട്രേലിയക്കാരന്‍ എന്ന പ്രത്യേകതയും സെഞ്ചുറിക്കുണ്ട്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഖവാജയുടെ ജനനം.
എന്നാല്‍ ആദ്യദിനം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറില്‍ സ്റ്റീവ് സ്മിത്തും പുറത്തായി. ഫഹീം അഷ്റഫിന്റെ പന്തില്‍ ഹസന്‍ അലിക്ക് ക്യാച്ച്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. റാവല്‍പിണ്ടില്‍ നടന്ന ആദ്യ മത്സരം വിരസമായ സമനിലയില്‍ അവസാനിച്ചിരുന്നു. ബാറ്റ്സ്മാന്മാരെ സഹായിക്കുന്ന ഫ്ളാറ്റ് ട്രാക്കില്‍ അഞ്ച് ദിവസത്തിനിടെ 14 വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായിരുന്നത്. സ്‌കോര്‍ : പാകിസ്ഥാന്‍ 476/6 & 252, ഓസ്ട്രേലിയ 459.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!