വനിതാ ടി20 ലോകകപ്പ്: വിന്‍ഡീസിനെ തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍, ലക്ഷ്യം ഏഴാം കിരീടം

Published : Jul 01, 2026, 01:58 AM IST
Australia Womens Cricket Team

Synopsis

വനിതാ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു. ആഷ്ലി ഗാര്‍ഡ്നറുടെ ഓള്‍റൗണ്ട് മികവും ബെത്ത് മൂണിയുടെ അര്‍ദ്ധസെഞ്ചുറിയുമാണ് ഓസീസിന് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ എട്ടാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിലെത്തുന്നത്.

ലണ്ടന്‍: വനിതാ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ഫൈനലില്‍. വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തുവിട്ടാണ് ഓസീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 126 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഏഴ് ഓവര്‍ ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ആഷ്ലി ഗാര്‍ഡ്നറാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഹേലി മാത്യൂസ് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത് വിന്‍ഡീസിന് തിരിച്ചടിയായി. പരിക്കിനിടയിലും ഡിയാന്‍ഡ്ര ഡോട്ടന്‍ നടത്തിയ ചെറിയൊരു ചെറുത്തുനില്‍പ്പാണ് സ്‌കോര്‍ 125-ല്‍ എത്തിച്ചത്. ഓസീസിനായി ആഷ്ലി ഗാര്‍ഡ്നര്‍ 4 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റുകള്‍ വീഴ്ത്തി. സോഫി മോളിനക്‌സ്, ജോര്‍ജിയ വെയര്‍ഹാം എന്നിവരും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ബെത്ത് മൂണിയും ആഷ്ലി ഗാര്‍ഡ്നറും ചേര്‍ന്ന് ടീമിനെ സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചു. 36 പന്തില്‍ 61 റണ്‍സ് നേടിയ ബെത്ത് മൂണി, ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറികള്‍ (8) നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സൂസി ബേറ്റ്‌സിനൊപ്പമെത്തി. പുറത്താകാതെ 35 റണ്‍സ് നേടിയ ഗാര്‍ഡ്നര്‍ അനായാസം വിജയം പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് പുറത്താകാതെ 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

എട്ടാം തവണയാണ് ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കുന്നത്. 2009ന് ശേഷം ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ വെറും മൂന്ന് തവണ മാത്രമാണ് ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടുള്ളത്. ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടോ ദക്ഷിണാഫ്രിക്കയോ ആയിരിക്കും ഓസ്ട്രേലിയയുടെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ആവേശത്തിനിടെ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം
ഒടുവില്‍ സഞ്ജു പുറത്തേക്ക്, കാത്തിരിപ്പിനൊടുവില്‍ വൈഭവിന് അരങ്ങേറ്റം; ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20ക്കുള്ള സാധ്യത ഇലവൻ