ഒരു മുഴം മുമ്പെ എറിഞ്ഞ് ഓസ്ട്രേലിയ, അഡ്‌ലെയ്‌ഡ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു; ടീമിൽ ഒരു മാറ്റം

Published : Dec 05, 2024, 03:39 PM IST
ഒരു മുഴം മുമ്പെ എറിഞ്ഞ് ഓസ്ട്രേലിയ, അഡ്‌ലെയ്‌ഡ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു; ടീമിൽ ഒരു മാറ്റം

Synopsis

ജോഷ് ഹേസല്‍നുഡിന് പകരം ടീമിലെത്തിയ പേസര്‍ സ്കോട് ബോളണ്ട് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലാണ് ഓസ്ട്രേലിയക്കായി അവസാനം പന്തെറിഞ്ഞത്.

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് ഓസീസ്  പ്ലേയിംഗ് ഇലവനില്‍ വരുത്തിയത്. പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡിന് പകരം സ്കോട് ബോളണ്ട് പ്ലേയിംഗ് ഇലവനിലെത്തി.

ജോഷ് ഹേസല്‍നുഡിന് പകരം ടീമിലെത്തിയ പേസര്‍ സ്കോട് ബോളണ്ട് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലാണ് ഓസ്ട്രേലിയക്കായി അവസാനം പന്തെറിഞ്ഞത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ബോളണ്ടിന്‍റെ ആദ്യ ടെസ്റ്റാണിത്.ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് കളിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മാര്‍ഷും രണ്ടാം ടെസ്റ്റിനുള്ള ഓസീസ് പ്ലേയിംഗ് ഇലവനിലുണ്ട്.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: ബാറ്റിംഗ് വെടിക്കെട്ടുമായി വൈഭവ് സൂര്യവൻശി, യുഎഇയെ തകർത്ത് ഇന്ത്യ സെമിയില്‍

പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതോടെ ബാറ്റിംഗ് നിരയില്‍ അഴിച്ചുപണി വേണമെന്ന് മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റ് മാറ്റങ്ങൾക്കൊന്നും സെലക്ടര്‍മാര്‍ തയാറായിട്ടില്ല. പെര്‍ത്തില്‍ നിരാശപ്പെടുത്തിയ മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും അഡ്‌ലെയ്ഡ് ടെസ്റ്റിനുള്ള ടീമിലുമുണ്ട്. പെര്‍ത്ത് ടെസ്റ്റില്‍ അരങ്ങേറി രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തി ഓപ്പണര്‍ നഥാന്‍ മക്‌സ്വീനെ പെര്‍ത്ത് ടെസ്റ്റിലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. നഥാന്‍ ലിയോണ്‍ മാത്രമാണ് ടീമിലെ ഏക സ്പിന്നര്‍.

രണ്ടാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലാബുഷാഗ്‌നെ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ച് മാർഷ്, അലക്‌സ് കാരി (ഡബ്ല്യുകെ), പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോട്ടയത്തെ മുതലാളി സഞ്ജുവിന്‍റെ കട്ട ഫാന്‍, കപ്പ് അടിച്ചപ്പോൾ ലോട്ടറിയടിച്ചത് ജീവനക്കാര്‍ക്ക്, ബോണസായി നല്‍കിയത് 1.64 ലക്ഷം രൂപ
'രാജ്യം കീഴടക്കിയിട്ട് രാജാവ് വിശ്രമിക്കുന്നതാണ്, പ്രജകൾ ആഘോഷിക്കട്ടെ', ഒറ്റക്കിരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആഘോഷമാക്കി ആരാധകർ