ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാം.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ന്യൂസിലൻഡ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്‍റിയും നഥാന്‍ സ്മിത്തും ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരം മാത്യു ഫിഷര്‍, കെയ്ൽ ജൈമിസണ്‍, ആദം മിൽനെ എന്നിവര്‍ കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാം.ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 226, 181 എന്നീ വൻ ലക്ഷ്യങ്ങൾ നാല് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യ മറികടന്നിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി എട്ട് ഓവറിൽ 99 റൺസ് വഴങ്ങിയ സീനിയര്‍ പേസർ ഭുവനേശ്വർ കുമാറിന് ഈ മത്സരം നിർണായകമാണ്. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വറിന് താളം കണ്ടെത്തേണ്ടതുണ്ട്.പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി ടീമിലെത്തിയ 15-കാരൻ വൈഭവ് സൂര്യവംശിക്കും ഇന്നത്തെ മത്സരത്തില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്. രണ്ടാം ടി20യിൽ എട്ട് പന്തിൽ നാല് റൺസ് മാത്രം നേടി വൈഭവ് പുറത്തായിരുന്നു.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ന്യൂസിലൻഡ് പ്ലേയിംഗ് ഇലവൻ: ടൈം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബീവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), കൈൽ ജാമിസൺ, ആദം മിൽനെ, ജേക്കബ് ഡഫി, മാത്യു ഫിഷർ.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ദിർ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക