
മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവര്‍ വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. കെ എല്‍ രാഹുല്‍ (55), ഹാര്‍ദിക് പാണ്ഡ്യ (30 പന്തില്‍ പുറത്താവാതെ 71), സൂര്യകുമാര്‍ യാദവ് (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നഥാന്‍ എല്ലിസ് ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസല്‍വുഡ് എല്ലിസിന്റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- സൂര്യ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അധികം വൈകാതെ സൂര്യയും മടങ്ങി. ഗ്രീനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് ക്യാച്ച്. തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേല്‍ (6), ദിനേശ് കാര്‍ത്തിക് (6) എന്നിവര്‍ നിരാശപ്പെടുത്തി.
ഇതിനിടെ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 30 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.
ഓസീസിനെതിരെ ഹിറ്റായില്ലെങ്കിലും സിക്സര്‍ റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്
ഓസ്‌ട്രേലിയന്‍ ടീമില്‍ ഇന്ന് ടിം ഡേവിഡ് അരങ്ങേറ്റം കുറിക്കുമ്പോള്‍ റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നില്ല. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയിലുള്ളത്. പേസ് നിരയില്‍ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തിയപ്പോള്‍ മൂന്നാം പേസറായി ഉമേഷ് യാദവും അന്തിമ ഇലവനിലെത്തി. ദിനേശ് കാര്‍ത്തിക് വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയതോടെ ദീപക് ഹൂഡയും റിഷഭ് പന്തും പുറത്തായി.
മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഇതിന് മുമ്പ് ഇന്ത്യ-ഓസീസ് ടീമുകള്‍ ടി20യില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നീലപ്പടയ്ക്കായിരുന്നു വിജയം. നാളിതുവരെ 23 ടി20കളിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 13 ടി20യും വിജയിച്ചത് ഇന്ത്യയാണ്. ഓസീസിന്റെ വിജയം 9ല്‍ ഒതുങ്ങിയപ്പോള്‍ 1 മത്സരത്തിന് ഫലമില്ലാതായി.