Asianet News MalayalamAsianet News Malayalam

ഓസീസിനെതിരെ ഹിറ്റായില്ലെങ്കിലും സിക്സര്‍ റെക്കോര്‍ഡിനൊപ്പമെത്തി രോഹിത്

വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് 124 സിക്സുകളുാമായി രോഹിത്തിനും ഗപ്ടിലിനും പിന്നിലുള്ളത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര‍്‍ഗന്‍ 120 സിക്സുകളുമായി നാലാം സ്ഥാനത്തും 117 സിക്സുകളുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമുണ്ട്.

 

Rohit Sharma equals leading six-hitter record in T20I cricket
Author
First Published Sep 20, 2022, 8:30 PM IST

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ലോക റെക്കോര്‍ഡിനൊപ്പമെത്തി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ബാറ്ററെന്ന ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. രോഹിത്തിനും ഗപ്ടിലിനും 172  സിക്‌സുകള്‍ വീതമാണുള്ളത്.

ഓസീസ് പേസര്‍ പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയാണ് രോഹിത് റെക്കോര്‍ഡിനൊപ്പമെത്തിയത്. എന്നാല്‍ ജോഷ് ഹേസല്‍വുഡിനെ സിക്സിന് പറത്തി റെക്കോര്‍ഡ് മറികടക്കാനൊരുങ്ങിയ രോഹിത്തിനെ ബൗണ്ടറിയില്‍ നഥാന്‍ എല്ലിസ് പിടികൂടി.

ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവ് വൈകും; കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് 124 സിക്സുകളുാമായി രോഹിത്തിനും ഗപ്ടിലിനും പിന്നിലുള്ളത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര‍്‍ഗന്‍ 120 സിക്സുകളുമായി നാലാം സ്ഥാനത്തും 117 സിക്സുകളുമായി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് അഞ്ചാം സ്ഥാനത്തുമുണ്ട്.

ഈ വര്‍ഷം ഓപ്പണറെന്ന നിലയില്‍ ഫോമിലേക്ക് ഉയരാന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല. 17 മത്സരങ്ങളില്‍ 26.43 ശരാശരിയില്‍ 423 റണ്‍സാണ് രോഹിത് ഈ വര്‍ഷം നേടിയത്. രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് ഈ വര്‍ഷം രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.143.38 എന്ന മികച്ച പ്രഹരശേഷിയുണ്ടെങ്കിലും പവര്‍ പ്ലേയില്‍ തന്നെ രോഹിത് മടങ്ങുന്നത് ഇന്ത്യക്ക് പല മത്സരങ്ങളിലും തിരിച്ചടിയായിരുന്നു.

'സൂര്യന്‍ വീണ്ടും ഉദിച്ചുയരും', സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് രവി ബിഷ്ണോയ്

ടി20 ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് രോഹിത്. രാജ്യാന്തര ടി20യില്‍ നാല് സെഞ്ചുറികളുള്ള ഏക ബാറ്ററും ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച പുരുഷ ക്രിക്കറ്ററുമാണ് രോഹിത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസ‍െഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് വിരാട് കോലിക്കൊപ്പം രോഹിത് പങ്കുവെക്കുന്നു. 31 അര്‍ധസെഞ്ചുറികളാണ് ഇരുവര്‍ക്കുമുള്ളത്.

Follow Us:
Download App:
  • android
  • ios