Tim Paine | അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം; ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്‌ന്‍ രാജിവെച്ചു

Published : Nov 19, 2021, 09:37 AM ISTUpdated : Nov 19, 2021, 11:58 AM IST
Tim Paine | അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം;  ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്‌ന്‍ രാജിവെച്ചു

Synopsis

2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്‌ന്‍ അശ്ലീല സന്ദേശം അയച്ചു എന്നാണ് ഹെറാള്‍ഡ് സണ്ണിന്‍റെ റിപ്പോര്‍ട്ട്

സിഡ്‌നി: ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ചു എന്ന ആരോപണത്തില്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം(Australia Cricket Team) നായകന്‍ ടിം പെയ്‌ന്‍(Tim Paine) രാജിവെച്ചു. കുടുംബത്തെയും ക്രിക്കറ്റ് ഓസ്ട്രേലിയയേയും(Cricket Australia) വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നതായി പെയ്ന്‍ പറഞ്ഞു. 

പെയ്‌നെതിരായ ആരോപണം ക്രിക്കറ്റ് ഓസ്‌ട്രേലിയ(Cricket Australia) അന്വേഷിച്ചിരുന്നു. പെയ്‌ന്‍റെ രാജി അംഗീകരിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പര(Ashes 2021–22) തുടങ്ങാന്‍ 18 ദിവസം മാത്രം ബാക്കിനിൽക്കെയാണ് നായകന്‍റെ രാജി. ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് പുതിയ നായകനാകുമെന്നാണ് സൂചന. അതേസമയം പെയ്‌ന്‍ ടീമിൽ തുടരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.  

2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ക്രിക്കറ്റ് ബോര്‍ഡ് ജീവനക്കാരിക്ക് ടിം പെയ്‌ന്‍ അശ്ലീല സന്ദേശം അയച്ചു എന്ന് ഹെറാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 2018 മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്‌മിത്ത് രാജിവച്ചതോടെയാണ് പെയ്‌നെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ടെസ്റ്റ് ക്യാപ്റ്റനാക്കിയത്. പെയ്‌ന് കീഴില്‍ കളിച്ച 23 ടെസ്റ്റിൽ 11ൽ ഓസ്ട്രേലിയ ജയിച്ചിരുന്നു. 

ഓസ്‌ട്രേലിയക്കായി 35 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ടിം പെയ്‌‌ന്‍ 9 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 1535 റണ്‍സ് നേടിയിട്ടുണ്ട്. 32.66 ആണ് ബാറ്റിംഗ് ശരാശരി. ഇതിനൊപ്പം 35 ഏകദിനങ്ങളിലും 12 ടി20കളിലും താരം ഓസീസ് കുപ്പായമണിഞ്ഞു. രാജ്യാന്തര കരിയറില്‍ ഒരു സെഞ്ചുറിയാണ് സമ്പാദ്യം. 

IND vs NZ |ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്; പരമ്പര കീശയിലാക്കാന്‍ രോഹിത് ശര്‍മ്മയും കൂട്ടരും
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും