
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ രണ്ടിന്നിംഗ്‌സിലും ശതകം നേടിയ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജയ്‌ക്ക് (Usman Khawaja) പ്രശംസാപ്രവാഹം. സിഡ്‌നിയില്‍ (Sydney Cricket Ground) പുരോഗമിക്കുന്ന നാലാം ആഷസ് ടെസ്റ്റിലാണ് (Australia vs England 4th Test) ഇരു ഇന്നിംഗ്‌സുകളിലും 35കാരനായ ഖവാജ സെഞ്ചുറി അടിച്ചെടുത്തത്.
സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ സമ്മാനിച്ചത് ഖവാജയുടെ ബാറ്റിംഗായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 137 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 101* നേടി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബാറ്റ്സ്‌മാന്‍ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി നേടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2006ല്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് സിഡ്‌നിയില്‍ ഒരു ടെസ്റ്റില്‍ രണ്ട് ശതകം നേടിയ അവസാനക്കാരന്‍.
തകര്‍പ്പന്‍ സെഞ്ചുറികളില്‍ വലിയ പ്രശംസയാണ് ഉസ്‌മാന്‍ ഖവാജയെ തേടിയെത്തിയത്. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണ്‍, ഇന്ത്യന്‍ മുന്‍താരം വസീം ജാഫര്‍ തുടങ്ങിയവര്‍ അഭിനന്ദനവുമായി രംഗത്തെത്തി.
2019 ഓഗസ്റ്റിലായിരുന്നു വെള്ളക്കുപ്പായത്തില്‍ ഉസ്‌മാന്‍ ഖവാജ ഇതിന് മുമ്പ് ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചത്. സിഡ്‌നി ടെസ്റ്റിന് മുമ്പ് ട്രാവിസ് ഹെഡ് കൊവിഡ് ബാധിതനായതോടെയാണ് ഉസ്‌മാന്‍ ഖവാജ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയത്.
SA vs IND : 'പരാജയപ്പെടാന്‍ അവകാശമുണ്ട്, കാരണവും'; ഫോമിലല്ലാത്ത വിരാട് കോലിയെ പിന്തുണച്ച് വാര്‍ണര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!