Australia vs England : ആഷസില്‍ ഇംഗ്ലണ്ട് തോല്‍വിക്കരികെ; എങ്കിലും ക്യാപ്റ്റന്‍ ജോ റൂട്ടിനെ തേടി റെക്കോര്‍ഡ്

Published : Dec 19, 2021, 09:28 PM IST
Australia vs England : ആഷസില്‍ ഇംഗ്ലണ്ട് തോല്‍വിക്കരികെ; എങ്കിലും ക്യാപ്റ്റന്‍ ജോ റൂട്ടിനെ തേടി റെക്കോര്‍ഡ്

Synopsis

ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് റൂട്ട്. മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെയാണ് റൂട്ട് മറികടന്നത്. 4844 റണ്‍സാണ് കുക്കിന്റെ പേരിലുണ്ടായിരുന്നത്.

അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ (Ashes Series) രണ്ടാം ടെസ്റ്റില്‍ തോല്‍വിക്ക് അരികിലാണെങ്കിലും റെക്കോര്‍ഡ് സ്വന്തമാക്കി ജോ റൂട്ട് (Joe Root). ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് റൂട്ട്. മുന്‍ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെയാണ് റൂട്ട് മറികടന്നത്. 4844 റണ്‍സാണ് കുക്കിന്റെ പേരിലുണ്ടായിരുന്നത്. അഡ്‌ലെയ്ഡില്‍ ഓസീസിനെ 58-ാം ടെസ്റ്റാണ് റൂട്ട് കളിച്ചത്. 

59 ടെസ്റ്റുകളില്‍ നിന്നുള്ള കുക്കിന്റെ ഈ നേട്ടമാണ് റൂട്ട് മറികടന്നത്. ഇതോടെ 3815 റണ്‍സ് നേടിയിട്ടുള്ള മൈക്കള്‍ ആതേര്‍ട്ടണ്‍ മൂന്നാമതായി. ഗ്രഹാം ഗൂച്ച് (3582), ആന്‍ഡ്രു സ്ട്രോസ് (3343) എന്നിവരാണ് ഈ പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ഇംഗ്ലീഷ് ക്യാപ്റ്റന്മാര്‍. നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ 1600 റണ്‍സിലേറെ നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു. 2008-ലായിരുന്നു സ്മിത്തിന്റെ നേട്ടം.

ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ മുഹമ്മദ് യൂസുഫ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2016-ല്‍ 1788 റണ്‍സാണ് മുന്‍ പാക് താരം നേടിയത്. വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവ് റിച്ചാര്‍ഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. 1976-ല്‍ 11 ടെസ്റ്റില്‍ നിന്ന് റിച്ചാര്‍ഡ്‌സ് നേടിയത് 1710 റണ്‍സാണ്. 

ഇതോടൊപ്പം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിന്റെ റെക്കോഡ് മറികടന്ന് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും