സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്സ് ഗ്രീനിന്‍റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി.

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഇംഗ്ലണ്ടിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 37 പന്തില്‍ 57 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷിയും 36 പന്തില്‍ 38 റണ്‍സോടെ ക്യാപ്റ്റൻ ആയുഷ് മാത്രെയും ക്രീസില്‍. 11 പന്തില്‍ 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

Add Asianetnews as a Preferred SourcegooglePreferred

തുടക്കത്തില്‍ തിരിച്ചടി, പിന്നെ അടിയോട് അടി

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്സ് ഗ്രീനിന്‍റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇംഗ്ലണ്ടിന്‍റെ മികച്ച ബൗളറും ടൂര്‍ണണെന്‍റിൽ കൂടുതല്‍ വിക്കറ്റെടുത്ത താരവുമായ മാനി ലംസ്ഡനെ സിക്സിന് പറത്തിയാണ് ആയുഷ് മാത്രെ ഇന്ത്യയെ 50 കടത്തിയത്. 

View post on Instagram

തുടക്കത്തില്‍ 23 പന്തില്‍ 24 റണ്‍സെടുത്തിരുന്ന വൈഭവ് ജെയിംസ് മിന്‍റോ എറിഞ്ഞ ഒമ്പതാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി ടോപ് ഗിയറിലായതോടെ ഇന്ത്യ കുതിച്ചു. പതിനൊന്നാം ഓവറില്‍ 32 പന്തില്‍ വൈഭവ് അര്‍ധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് വൈഭവ് അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ 13-ാം ഓവറില്‍ ഇന്ത്യ 100 കടന്നു.നേരത്തെ ടോസ് നേടിയി ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.

View post on Instagram

ഇംഗ്ലണ്ട് അണ്ടര്‍ പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക