
ഗാബ: ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ച വാഷിംഗ്‌ടണ്‍ സുന്ദറിനേയും ഷാര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം എന്ന് പറഞ്ഞ് വാഷിംഗ്‌ടണ്‍ സുന്ദറിനെ അഭിനന്ദിച്ച കോലി മറാത്ത ഭാഷയിലാണ് താക്കൂറിനെ സന്തോഷം അറിയിച്ചത്.
വിരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, സച്ചിൻ ടെൻഡുൽക്കർ, സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്‍ലെ തുടങ്ങി നിരവധി പ്രമുഖർ വാഷിംഗ്‌ണ്‍ സുന്ദറിനേയും ഷാര്‍ദുല്‍ താക്കൂറിനേയും അഭിനന്ദിച്ച് രംഗത്തെത്തി.
ഓസീസ് കൂറ്റൻ ലീഡ് ലക്ഷ്യമിട്ട് ഇന്ത്യയെ വരിഞ്ഞുമുറുക്കുമെന്ന് തോന്നിച്ചപ്പോഴാണ് വാഷിംഗ്ടൺ സുന്ദർ, ഷർദുൽ താക്കൂറിനൊപ്പം അസാധാരണ ചെറുത്തുനിൽപ് നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം ഗംഭീരമാക്കിയ വാഷിംഗ്ടൺ സുന്ദർ ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. പിന്നാലെ ബാറ്റിംഗിലാവട്ടെ 114 പന്തുകൾ നേരിട്ട താരം ഏഴ് ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തു.
കണ്ടവരെല്ലാം കണ്ണുതള്ളി; നോ ലുക്ക് സിക്‌സറുമായി വാഷിംഗ്‌ടണ്‍ സുന്ദര്‍- വീഡിയോ
മറുവശത്ത് 115 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സുമടക്കം നിർണായകമായ 67 റൺസെടുത്താണ് ഷാർദുൽ താക്കൂർ മടങ്ങിയത്. ഏഴാം വിക്കറ്റില്‍ വാഷിംഗ്ടൺ-ഷാര്‍ദുല്‍ സഖ്യം 123 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടുമുണ്ടാക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ വീഴ്‌ത്തിയിരുന്നു. ഇരുവരുടേയും ബാറ്റിംഗാണ് ഓസീസിന്‍റെ 369 റണ്‍സ് പിന്തുടരവേ ഇന്ത്യയെ 336 റണ്‍സിലെത്തിച്ചത്.
താക്കൂര്‍- സുന്ദര്‍ സഖ്യത്തിന്റെ ചെറുത്തുനില്‍പ്പ് ഫലം കണ്ടു; ഒന്നാം ഇന്നിങ്‌സ് ഓസീസിന് നേരിയ ലീഡ്