
പെര്‍ത്ത്:ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച നിലയില്‍. മാര്‍നസ് ലാബുഷെയ്നിന്റെ സെഞ്ചുറി മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. 110 റണ്‍സുമായി ലാബുഷെയ്നും 20 റണ്‍സോടെ ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍.
ജോ ബേണ്‍സിനെ(9) തുടക്കത്തിലെ നഷ്ടമായ ഓസീസിനെ ലാബുഷെയ്നും വാര്‍ണറും ചേര്‍ന്നാണ് കരകയറ്റിയത്. എന്നാല്‍ മികച്ച ഫോമിലുള്ള വാര്‍ണറെ(43) വാഗ്നര്‍ മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. പിന്നീടെത്തി സ്റ്റീവ് സ്മിത്ത് ലാബുഷെയ്നുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ മികച്ച നിലയില്‍ എത്തിച്ചു. സ്മിത്തിനെയും(43), മാത്യു വെയ്ഡിനെയും(12) മടക്കി കിവീസ് മത്സരത്തിലേക്ക് തിരിച്ചെത്തി.
കിവീസിന് വേണ്ടി നീല്‍ വാഗ്നര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെയും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!