വായുവിലൊരു പക്ഷിയായി വില്യംസണെ ഒറ്റകൈയില്‍ പറന്നു പിടിച്ച് സ്മിത്ത്; വീഡിയോ

Published : Dec 13, 2019, 07:33 PM ISTUpdated : Dec 13, 2019, 07:52 PM IST
വായുവിലൊരു പക്ഷിയായി വില്യംസണെ ഒറ്റകൈയില്‍ പറന്നു പിടിച്ച് സ്മിത്ത്; വീഡിയോ

Synopsis

വില്യംസണ് പിന്നാലെ ഹെന്റി നിക്കോള്‍സിനെയും(7), നീല്‍ വാഗ്നറെയും(0) കൂടി മടക്കി സ്റ്റാര്‍ ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

പെര്‍ത്ത്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരത്തിന് മിച്ചല്‍ സാന്റ്നര്‍ക്കൊരു എതിരാളി. മറ്റാരുമല്ല, ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണെയാണ്  സ്മിത്ത് സ്ലിപ്പില്‍ ഒറ്റ കൈയില്‍ പറന്നു പിടിച്ചത്.

വില്യംസണ്‍ വീണതോടെ കിവീസിന്റെ തകര്‍ച്ചയും തുടങ്ങി.തുടക്കത്തിലെ ഓപ്പണര്‍മാരായ ജീത് റാവലിനെയു(1), ടോം ലാഥത്തെയും(0) നഷ്ടമായശേഷം വില്യംസണും(34) റോസ് ടെയ്‌ലറും ചേര്‍ന്ന് കിവീസിനെ കരയകറ്റുന്നതിനിടെയാണ് സ്മിത്തിന്റെ വണ്ടര്‍ ക്യാച്ച് പിറന്നത്. വില്യംസണ് പിന്നാലെ ഹെന്റി നിക്കോള്‍സിനെയും(7), നീല്‍ വാഗ്നറെയും(0) കൂടി മടക്കി സ്റ്റാര്‍ ന്യൂസിലന്‍ഡിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു.

ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ്. 66 റണ്‍സുമായി ടെയ്‌ലറും റണ്‍സൊന്നുമെടുക്കാതെ വാള്‍ട്ടിംഗും ക്രീസില്‍.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരഹായ ടെസ്റ്റ് പരമ്പരയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് കൈയിലൊതുക്കി ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നര്‍ ഞെട്ടിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വീണ്ടും ചേട്ടന്‍റെ വെടിക്കെട്ട്, റണ്‍വേട്ടയില്‍ ഗില്ലിനെയും കോലിയയും കിഷനെയും പിന്നിലാക്കി സഞ്ജു വീണ്ടും ടോപ് ഫൈവിൽ
'ചേട്ടന്‍' മുന്നില്‍ നിന്ന് നയിച്ചു, ഡല്‍ഹിയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ, സഞ്ജു കളിയിലെ താരം