
ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തിലെ നോബോള്‍-വൈഡ് വിവാദം കത്തുന്നു. തണ്ടേര്‍സിനായി കളിക്കുന്ന വിന്‍ഡീസ് പേസര്‍ ക്രിഷ്‌മാര്‍ സാന്‍റോക്കിയാണ് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം നോബോളും വൈഡും എറിഞ്ഞ് കുപ്രസിദ്ധി നേടിയത്.
സാന്‍റോക്കി നോബോള്‍ എറിയുമ്പോള്‍ മുന്‍കാല്‍ ക്രിസീന് ഏറെ പുറത്തായിരുന്നു. ആന വൈഡ് എന്നുമാത്രമേ വൈഡ് പന്തിനെ വിശേഷിപ്പിക്കാനാകൂ. വിവാദ ബോളുകള്‍ക്ക് പിന്നാലെ ബൗളര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. സംഭവത്തില്‍ ഒത്തുകളിയുണ്ടോ എന്ന സംശയവും ചില ആരാധകര്‍ പ്രകടിപ്പിച്ചു. ഒത്തുകളി ആരോപണം വ്യാപകമായതോടെ താരത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തണ്ടേര്‍സ് ടീം ഡയറക്‌ടര്‍ താഞ്ചില്‍ ചൗധരി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു.
സാന്‍റോക്കി എറിഞ്ഞ നോബോള്‍ ദുരൂഹമാണ്. ഞാന്‍ പരാതി നല്‍കിയെങ്കിലും ബംഗ്ലാ ബോര്‍ഡ് താരത്തെ ഇതുവരെ വിളിപ്പിച്ചിട്ടില്ല. ബോര്‍ഡ് സിഇഒയോടും അഴിമതി വിരുദ്ധ ഏജന്‍സി തലവനോടും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ചാധരി വ്യക്തമാക്കി. ഒത്തുകളി-വാതുവയ്‌പ് വിവാദം അടുത്തകാലത്ത് ബംഗ്ലാദേശ് ക്രിക്കറ്റിനെ പ്രതിരോധത്തിലാക്കിയിരുന്നു. വാതുവയ്‌പുകാരന്‍ സമീപിച്ച വിവരം മറച്ചുവെച്ച സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ ഐസിസി വിലക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!