'ട്രിപ്പിൾ' സെഞ്ചുറിയുമായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 432 റണ്‍സ്, വീണ്ടുമൊരു ക്ലാസിക്ക് ലോഡിങ്

Published : Aug 24, 2025, 01:45 PM IST
Cameron Green

Synopsis

2006ല്‍ ജൊഹാനസ്ബര്‍ഗില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് സ്കോര്‍ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ച് ചരിത്രം സൃഷ്ടിച്ചതുപോലെ ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

കെയ്ൻസ്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 432 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സടിച്ചു. ഹെഡ് 103 പന്തില്‍ 142 റണ്‍സടിച്ചപ്പോള്‍ മിച്ചല്‍ മാര്‍ഷ് 106 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായി. 55 പന്തില്‍ 118 റണ്‍സടിച്ച് കന്നി ഏകദിന സെഞ്ചുറി നേടിയ ഗ്രീന്‍ ഓസീസ് താരത്തിന്‍റെ വേഗമേറിയ രണ്ടാമത്തെ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കി.

118 റണ്‍സെടുത്ത ഗ്രീനിനൊപ്പം 50 റണ്‍സുമായി അലക്സ് ക്യാരിയും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡ്-മിച്ചല്‍ മാര്‍ഷ് സഖ്യം 34.1 ഓവറില്‍ 250 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ മാര്‍ഷും മടങ്ങിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 82 പന്തില്‍ 164 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഗ്രീനും ക്യാരിയും ചേര്‍ന്ന് ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗ്രീന്‍ എട്ട് സിക്സും ആറ് ഫോറും പറത്തിയപ്പോള്‍ ട്രാവിസ് ഹെഡ് 17 ഫോറും അഞ്ച് സിസ്കും പറത്തിയാണ് 103 പന്തില്‍ 142 റണ്‍സടിച്ചത്. മിച്ചല്‍ മാര്‍ഷ് ആറ് ഫോറും അഞ്ച് സിക്സും പറത്തിയാണ് 100 റണ്‍സടിച്ചത്.

 

2006ല്‍ ജൊഹാനസ്ബര്‍ഗില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് സ്കോര്‍ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ച് ചരിത്രം സൃഷ്ടിച്ചതുപോലെ ഇത്തവണയും ആവര്‍ത്തിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഏകദിനങ്ങളില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 47 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി തികച്ച ഗ്രീന്‍ ഓസ്ട്രേലിയക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും അടിച്ചെടുത്തു. 40 പന്തില്‍ സെഞ്ചുറി അടിച്ച ഗ്ലെന്‍ മാക്സ‌വെല്ലാണ് വേഗമേറിയ ഏകദിന സെഞ്ചുറി നേടി ഓസീസ് താരം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര