സ്മിത്തിന് സെഞ്ചുറി, ഫിഞ്ച് അവസാന ഏകദിനത്തില്‍ നിരാശപ്പെടുത്തി; കിവീസിനെതിരെ ഓസീസ് പരമ്പര തൂത്തുവാരി

By Web TeamFirst Published Sep 11, 2022, 6:30 PM IST
Highlights

സ്റ്റാര്‍ക്കിന് പുറമെ ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസല്‍വുഡ്, ആഡം സാംപ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സ്മിത്ത് 131 പന്ത് നേരിട്ട് ഒരു സിക്‌സിന്റേയും 11 ഫോറിന്റേയും അകമ്പടിയോടെയാണ് 105 റണ്‍സ് നേടിയത്.

കെയ്ണ്‍സ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് നേടി. സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്താണ് (105) ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കിവീസ് 242ന് എല്ലാവരും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

47 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പാണ് ന്യൂസലന്‍ഡ് നിരയില്‍ തിളങ്ങിയത്. ഫിന്‍ അലന്‍ (35), ജയിംസ് നീഷം (36), ഫിന്‍ അലന്‍ (35), മിച്ചല്‍ സാന്റ്‌നര്‍ (30), കെയ്ന്‍ വില്യംസണ്‍ (27), ഡെവോണ്‍ കോണ്‍വെ (21), ഡാരില്‍ മിച്ചല്‍ (16), ടോം ലാഥം (10) എന്നിരാണ് പുറത്തായ മറ്റു പ്രമുഖര്‍. ലോക്കി ഫെര്‍ഗൂസണ്‍ (4), ട്രെന്റ് ബോള്‍ട്ട് (0) എന്നിവരും പുറത്തായി. ടിം സൗത്തി (8) പുറത്താവാതെ നിന്നു.

ഏഷ്യാ കപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ, രോഹിത്തും ബാബറുമില്ല; ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രം

സ്റ്റാര്‍ക്കിന് പുറമെ ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസല്‍വുഡ്, ആഡം സാംപ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. നേരത്തെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സ്മിത്ത് 131 പന്ത് നേരിട്ട് ഒരു സിക്‌സിന്റേയും 11 ഫോറിന്റേയും അകമ്പടിയോടെയാണ് 105 റണ്‍സ് നേടിയത്. മര്‍നസ് ലബുഷെയ്ന്‍ (52), അലക്‌സ്് ക്യാരി (പുറത്താവാതെ 42) എന്നിവരും തിളങ്ങി. ജോഷ് ഇന്‍ഗ്ലിസ് (10), ആരോണ്‍ ഫിഞ്ച് (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കാമറോണ്‍ ഗ്രീന്‍ (12 പന്തില്‍ 25) പുറത്താവാതെ നിന്നു. 

ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ചിന്റെ അവസാന ഏകദിനമായിരുന്നിത്. 13 പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത ഫിഞ്ചിനെ ടിം സൗത്തി ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായാണ് ഫിഞ്ച് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏകദിനക്രിക്കറ്റില്‍ സമീപകാലത്ത് മോശം ഫോം തുടരുന്നതിനിടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. 

അപ്രതീക്ഷിത താരങ്ങളുമായി ആര്‍ പി സിംഗിന്‍റെ ലോകകപ്പ് ടീം, സഞ്ജുവും ടീമില്‍

ഈ വര്‍ഷം 13 ഏകദിന മത്സരങ്ങളില്‍ 169 റണ്‍സ് മാത്രമാണ് ഫിഞ്ചിന്റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിലും പൂജ്യത്തിനാണ് ഫിഞ്ച് പുറത്തായത്.  ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം ഏകദിനസെഞ്ച്വറി നേടിയ നാലാമത്തെ താരമാണ് ആരോണ്‍ ഫിഞ്ച്. 17 സെഞ്ച്വറികളാണ് ഫിഞ്ച് ഇതുവരെ നേടിയത്.

click me!