ഏഷ്യാ കപ്പ് ഇലവനെ തെരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ, രോഹിത്തും ബാബറുമില്ല; ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രം

By Gopala krishnanFirst Published Sep 11, 2022, 3:31 PM IST
Highlights

ഭോഗ്‌ലെയുടെ ടീമിന്‍റെ ഓപ്പണര്‍മാരായി എത്തുന്നത് പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും അഫ്ഗാനിസ്ഥാന്‍റെ റഹ്മത്തുള്ള ഗുര്‍ബാസുമാണുള്ളത്. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ ഇന്ത്യയുടെ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. നാലമനായി അഫ്ഗാന്‍ താരം നജീബുള്ള സര്‍ദ്രാനും അഞ്ചാം നമ്പറില്‍ ശ്രീലങ്കയുടെ ഭാനുക രജപക്സയും ഇറങ്ങുന്നു.

ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ന് ഏറ്റുമുട്ടാനിരിക്കെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഏഷ്യാ കപ്പ് ഫൈനലിലെത്തിയ പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും ടീമിലെ താരങ്ങള്‍ക്കാണ് ഭോഗ്‌ലെയുടെ ടീമില്‍ ആധിപത്യം. ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ബോഗ്‌ലെയുടെ ഇലവനില്‍ ഇടം നേടിയത്.

ഭോഗ്‌ലെയുടെ ടീമിന്‍റെ ഓപ്പണര്‍മാരായി എത്തുന്നത് പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും അഫ്ഗാനിസ്ഥാന്‍റെ റഹ്മത്തുള്ള ഗുര്‍ബാസുമാണുള്ളത്. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ ഇന്ത്യയുടെ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. നാലമനായി അഫ്ഗാന്‍ താരം നജീബുള്ള സര്‍ദ്രാനും അഞ്ചാം നമ്പറില്‍ ശ്രീലങ്കയുടെ ഭാനുക രജപക്സയും ഇറങ്ങുന്നു.

അവര്‍ രണ്ടു പേരും ലോകകപ്പ് ടീമില്‍ ഉറപ്പായും ഉണ്ടാകും. പ്രവചനവുമായി ഉത്തപ്പ

ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയാണ് പേസ് ഓള്‍ റൗണ്ടറായി ഇറങ്ങുന്നത്. പാക് സ്പിന്നര്‍ ഷദാബ് ഖാനാണ് സ്പിന്‍ ഓള്‍ റൗണ്ടര്‍. പാക് സ്പിന്നറും വെടിക്കെട്ട് ബാറ്ററുമായ മുഹമ്മദ് നവാസാണ് എട്ടാം നമ്പറില്‍. ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറാണ് ഭോഗ്‌ലെയുടെ ടീമില്‍ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരം. ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച പാക് പേസര്‍ നസീം ഷായും ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്കയും പേസര്‍മാരായി ഭോഗ്‌ലെയുടെ ടീമിലിടം നേടി.

ഏഷ്യാ കപ്പ്: ലങ്ക ചാടി കിരീടം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ പാടുപെടും, കാരണം ഈ കണക്കുകള്‍

ഹര്‍ഷ ഭോഗ്‌ലെ തെരഞ്ഞെടുത്ത ഏഷ്യാ കപ്പ് ഇലവന്‍: Mohammad Rizwan (wk), Rahmanullah Gurbaz, Virat Kohli, Najibullah Zadran, Bhanuka Rajpaksa, Dasun Shanaka, Shadab Khan, Mohammad Nawaz, Bhuvneshwar Kumar, Naseem Shah, Dilshan Madhushanka.

click me!