
ബ്രിസ്ബേൻ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ നിര്‍ണായക ടോസ് ജയിച്ച ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു. അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ടി20 പരമ്പര 3-1ന് സ്വന്തമാക്കാം. ഓസീസ് ജയിച്ചാല്‍ പരമ്പര 2-2 സമനിലയാവും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തിയത്. ഗാബയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇതിന് മുൻപ് ഏറ്റുമുട്ടിയത് ഒരേയൊരു ടി20 മത്സരത്തിലാണ്. 2018ൽ ഓസ്ട്രേലിയ നാല് റൺസിന് ആ മത്സരം ജയിച്ചു.
2006 മുതല്‍ ബ്രിസ്ബേനില്‍ എട്ട് ടി20 മത്സരം കളിച്ചിട്ടുള്ള ഓസ്ട്രേലിയ ഒരു മത്സരത്തില്‍ മാത്രനാണ് ഇവിടെ തോല്‍വി അറിഞ്ഞത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ഓസീസിന്‍റെ തോല്‍വി. മഴ കളിതടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: മിച്ച് മാർഷ് (ക്യാപ്റ്റൻ), മാറ്റ് ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, സേവ്യർ ബാർട്ട്ലെറ്റ്, ആദം സാമ്പ, ബെൻ ഡ്വാർഷൂയിസ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിംഗ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ്മ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക