സിഡ്‌നിയില്‍ ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസീസിന് ടോസ്

Published : Nov 27, 2020, 08:59 AM ISTUpdated : Nov 27, 2020, 08:38 PM IST
സിഡ്‌നിയില്‍ ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസീസിന് ടോസ്

Synopsis

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം മായങ്ക് അഗര്‍വാളാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലര്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായിട്ടില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം മായങ്ക് അഗര്‍വാളാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. പേസര്‍മാരായി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി എന്നിവര്‍ ടീമിലെത്തി.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി. 

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മര്‍നസ് ലബുഷാനെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗൗതം ഗംഭീറിനെ പ്രണയിച്ച ബിസിനസ് കുടുംബാംഗം; നടാഷ ജെയ്‌നിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത രഹസ്യങ്ങള്‍
'ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം അവനാണ്', രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറെക്കുറിച്ച് ജോസ് ബട്‌ലർ