
സിഡ്‌നി: ഇന്ത്യയോട് പ്രത്യേക സ്‌നേഹമുണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ക്ക്. അത് പലപ്പോഴും അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യ എന്റെ രണ്ടാം വീടാണെന്ന് പോലും വാര്‍ണര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യ 75-ാം സ്വതാന്ത്ര്യവാര്‍ഷികം ആഘോഷിച്ചപ്പോള്‍ വാര്‍ണര്‍ ആശംസയുമായി എത്തിയിരുന്നു.
ഇപ്പോള്‍ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേരുകയാണ് വാര്‍ണര്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം ആശംസ അറിയിച്ചത്. 'ഇന്ത്യയിലുള്ള എന്റെ സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഗണേഷ ചതുര്‍ത്ഥി ആശംസകള്‍.' വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. കൂടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് കാണാം.
ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി വാര്‍ണര്‍ കളിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് വാര്‍ണര്‍. നേരത്തെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും വാര്‍ണര്‍ നയിച്ചു. ടീമിലെ ഒരിക്കല്‍ കിരീടത്തിലേക്ക് നയിക്കാനും വാര്‍ണര്‍ക്കായിരുന്നു. ഐപിഎല്ലിലൂടെയാണ് താരം ഇത്രയും ഇന്ത്യന്‍ ആരാധകരെ ഉണ്ടാക്കിയെടുത്തത്.
ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഇനി 15 നാള്‍, സ്ഥാനം ഉറപ്പാക്കിയത് ഇവര്‍ 12 പേര്‍
നിലവില്‍ സിംബാബ്‌വെക്കെതിരെ ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇനി ഒരു ഏകദിനം മാത്രമാണ് ബാക്കിയുള്ളത്. രണ്ട് മത്സരവും ജയിച്ചതോടെ ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയിലും വാര്‍ണര്‍ കളിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശേഷം വാര്‍ണര്‍ ഇന്ത്യയിലെത്തും. ഇന്ത്യക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഓസീസ് കളിക്കുക. ടി20 ലോകകപ്പിന് മുമ്പുള്ള തയ്യറെടുപ്പ് പരമ്പര കൂടിയാണിത്.
ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സറ്റീവന്‍ സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!