ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്

Published : Jan 26, 2024, 01:16 PM IST
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് സെമിയില്‍ പുറത്ത്

Synopsis

മത്സരത്തിലൂടനീളം ആധിപത്യം പുലര്‍ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരവും ഓസ്ട്രേലിയന്‍ ഓപ്പണില്‍ 10 തവണ കിരീടം നേടിയ താരവുമായ ജോക്കോവിച്ചിനെ സിന്നര്‍ അട്ടിമറിച്ചത്. മത്സരത്തില്‍ സിന്നര്‍ക്കെതിരെ ഒരു ബ്രേക്ക് പോയന്‍റ് പോലും സിന്നര്‍ക്കെതിരെ നേടാന്‍ ജോക്കോവിച്ചിനായില്ല.

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പുറത്ത്. ജാനിക് സെന്നറാണ് ജോക്കോവിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ അട്ടിമറിച്ചത്. സ്കോര്‍ 1-6, 2-6, 7-6, 3-6.

ജാനിക് സിന്നര്‍ ആദ്യമായാണ് ഒരു ഗ്ലാന്‍സ്ലാം ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്. പുരുഷ-വനിതാ ടെന്നീസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരവുമാണ് 22കാരനായ സിന്നര്‍.  2008നുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരവുമായി സിന്നര്‍.

ഒരു ഓവറിൽ 3 നോ ബോൾ, ഒത്തുകളിയെന്ന് സംശയം; ഷൊയ്ബ് മാലിക്കിനെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കി

മത്സരത്തിലൂടനീളം ആധിപത്യം പുലര്‍ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരവും ഓസ്ട്രേലിയന്‍ ഓപ്പണില്‍ 10 തവണ കിരീടം നേടിയ താരവുമായ ജോക്കോവിച്ചിനെ സിന്നര്‍ അട്ടിമറിച്ചത്. മത്സരത്തില്‍ സിന്നര്‍ക്കെതിരെ ഒരു ബ്രേക്ക് പോയന്‍റ് പോലും സിന്നര്‍ക്കെതിരെ നേടാന്‍ ജോക്കോവിച്ചിനായില്ല.

ആദ്യ രണ്ട് സെറ്റിലും പോരാട്ടമില്ലാതെ കീഴടങ്ങിയ ജോക്കോവിച്ച് മൂന്നാം സെറ്റ് ടൈ ബ്രേക്കറില്‍ സ്വന്തമാക്കി തിരിച്ചുവരവിന്‍റെ സൂചനകള്‍ നല്‍കിയെങ്കിലും നാലാം സെറ്റില്‍ കൂറ്റന്‍ സെര്‍വുകളിലൂടെ സിന്നര്‍ ജോക്കോയെ നിഷ്പ്രഭനാക്കി. 25-ാം ഗ്രാന്‍സ്ലാം കിരീടം നേടി റെക്കോര്‍ഡിടാന്‍ ഇറങ്ങിയ ജോക്കോക്ക് സിന്നറുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ മൂന്നാം സീഡ് ഡാനില്‍ മെദ്‌വേദേവ് ആറാം സീഡ് അലക്സാണ്ടര്‍ സ്വരേവിനെ നേരിടും. ഇതിലെ വിജയികളിയാരിക്കും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സിന്നറുടെ എതിരാളി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്