നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി; വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍, നേട്ടങ്ങളുടെ നെറുകയില്‍ ഓസീസ് ഓപ്പണര്‍

Published : Dec 27, 2022, 11:38 AM IST
നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി; വിമര്‍ശകരുടെ വായടപ്പിച്ച് വാര്‍ണര്‍, നേട്ടങ്ങളുടെ നെറുകയില്‍ ഓസീസ് ഓപ്പണര്‍

Synopsis

100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മാത്രം ബാറ്റസ്മാനാണ് വാര്‍ണര്‍. ആദ്യത്തെ ഓസ്‌ട്രേലിയന്‍ താരവും. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ആദ്യത്തേത്.  കഴിഞ്ഞ വര്‍ഷം 218 റണ്‍സാണ് റൂട്ട് നേടിയത്. നേരത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ എലൈറ്റ് പട്ടികയിലും വാര്‍ണര്‍ ഇടം പിടിച്ചിരുന്നു.

മെല്‍ബണ്‍: തന്നെ എഴുതിത്തള്ളിയവരെ വായടപ്പിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. മെല്‍ബണിലെ കനത്ത ചൂടിനെ വകവയ്ക്കാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് ഇരട്ട സെഞ്ചുറി. ഓസീസിന് വേണ്ടിയുള്ള തന്റെ 100-ാം മത്സരം ആഘോഷമാക്കുകയാണ് വാര്‍ണര്‍. ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു. ഇതിനിടെ ചില റെക്കോര്‍ഡുകളും ഇടങ്കയ്യന്‍ ബാറ്ററെ തേടിയെത്തി.

100-ാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ മാത്രം ബാറ്റസ്മാനാണ് വാര്‍ണര്‍. ആദ്യത്തെ ഓസ്‌ട്രേലിയന്‍ താരവും. ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ആദ്യത്തേത്.  കഴിഞ്ഞ വര്‍ഷം 218 റണ്‍സാണ് റൂട്ട് നേടിയത്. നേരത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ എലൈറ്റ് പട്ടികയിലും വാര്‍ണര്‍ ഇടം പിടിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 100-ാം ടെസ്റ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പത്താമത്തെ താരമായിരിന്നു വാര്‍ണര്‍. മുന്‍ ഇംഗ്ലണ്ട് താരം കോളിന്‍ കൗഡ്രിയാണ് നേട്ടാം സ്വന്തമാക്കിയ ആദ്യതാരം. 1968ലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. 104 റണ്‍സാണ് കൗഡ്രി നേടിയത്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രണ്ടാമതായി നേട്ടത്തിലെത്തി. 1989ല്‍ 145 റണ്‍സാണ് മിയാന്‍ദാദ് നേടിയത്. 

1990ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡണ്‍ ഗ്രീനിഡ്ജ് 149 റണ്‍സും സ്വന്തമാക്കി. 2000ല്‍ ഇംഗ്ലണ്ടില്‍ ഇലക്‌സ് സ്റ്റിവാര്‍ട്ടും പട്ടികയിലെത്തി. 2005ല്‍ മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്റെ ഊഴമായിരുന്നു. 184 റണ്‍സാണ് താരം നേടിയത്. 2006ല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് തന്റെ നൂറാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടി. 120, 143 എന്നിങ്ങനെയായിരുന്നു പോണ്ടിംഗിന്റെ സ്‌കോര്‍. 2012ല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്തും പട്ടികയിലെത്തി. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാഷിം ആംല 2014ല്‍ 134 റണ്‍സ് നേടി പട്ടികയില്‍ ഇടം പിടിച്ചു. 2021ല്‍ ജോ റൂട്ടും ഇപ്പോള്‍ വാര്‍ണറും. 

ഇപ്പോള്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ സെഞ്ചുറിനേടുന്ന താരങ്ങളില്‍ രണ്ടാമതെത്താനും വാര്‍ണര്‍ക്കായി. ഇക്കാര്യത്തില്‍ 72 സെഞ്ചുറിയുമായി ഇന്ത്യന്‍ താരം വിരാട് കോലിയാണ് മുന്നില്‍. വാര്‍ണര്‍ക്ക് 45 സെഞ്ചുറിയായി. 44 സെഞ്ചുറി നേടിയ റൂട്ടിനെയാണ് വാര്‍ണര്‍ മറികടന്നത്. ഓസ്‌ട്രേിയയുടെ സ്റ്റീവന്‍ സ്മിത്ത് (41), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (41) എന്നിവരും പിന്നിലുണ്ട്. 

ഓസ്‌ട്രേലിയക്ക് വേണ്ടി 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന എട്ടാമത്തെ താരം കൂടിയാണ് വാര്‍ണര്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഓസീസ് താരമെന്ന നേട്ടവും വാര്‍ണറെ തേടിയെത്തി.

ഏകദിന ലോകകപ്പ് ബഹിഷ്‌ക്കരിക്കുമോ? നയം വ്യക്തമാക്കി പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പുതിയ തലവന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍