സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനിടെ വീണ് ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ കാലൊടിഞ്ഞു, മൂന്ന് മാസം വിശ്രമം

Published : Nov 13, 2022, 12:42 PM ISTUpdated : Nov 13, 2022, 12:43 PM IST
സുഹൃത്തിന്‍റെ പിറന്നാളാഘോഷത്തിനിടെ വീണ് ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ കാലൊടിഞ്ഞു, മൂന്ന് മാസം വിശ്രമം

Synopsis

ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മാക്സ്‌വെല്‍ കളിക്കുന്ന കാര്യവും സംശയത്തിലായി. ടി20 ലോകകപ്പില്‍ ആതിഥേയരായ ഓസ്ട്രേലിയ സെമിയിലെത്താതെ പുറത്തായിരുന്നു.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ ഓസ്ട്രേലിയക്ക് മറ്റൊരു തിരിച്ചടി കൂടി. കൂട്ടുകാരന്‍റെ പിറന്നാളാഘോഷത്തിനിട് വീണ് കാലൊടിഞ്ഞ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന് ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകള്‍ നഷ്ടമാവും. കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ അതില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് മാക്സ്‌വെല്ലിനെ ഒഴിവാക്കി. പകരം സീന്‍ ആബട്ടിനെ ടീമിലെടുത്തു. ശനിയാഴ്ച സുഹൃത്തിന്‍റെ അമ്പതാം പിറന്നാളാഘോഷത്തിനിടെ കൂട്ടുകാരനുമായി കൂട്ടിയിടിച്ച് വീണാണ് മാക്സ്‌വെല്ലിന്‍റെ കാല്‍വണ്ണയിലെ എല്ല് ഒടിഞ്ഞത്. ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ മാക്സ്‌വെല്ലിന് എത്രനാള്‍ വിശ്രമം വേണ്ടിവരുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും.

ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുത്ത് ജോസ് ബട്‌ലറും ബാബര്‍ അസമും

ഇതോടെ ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് പൂര്‍ണമായും മാക്സ്‌വെല്ലിന് നഷ്ടമാവുമെന്നാണ് സൂചന. ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ നായകനായ മാക്സ്‌വെല്‍ ഡിസംബറില്‍ നടക്കുന്ന ഷെഫീല്‍ഡ് ഷീല്‍ഡിലും ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലും കളിക്കുന്ന കാര്യവും സംശയത്തിലാണ്. ടി20 ലോകകപ്പില്‍ ആതിഥേയരായ ഓസ്ട്രേലിയ സെമിയിലെത്താതെ പുറത്തായിരുന്നു. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളിലെ നിര്‍ണായക താരമായ മാക്സ്‌വെല്‍ ഇന്ത്യക്കെതിരെ അടുത്തവര്‍ഷം നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു.

ഇം​ഗ്ലണ്ട്-പാകിസ്ഥാൻ ഫൈനൽ നടക്കുമ്പോൾ വേദിയിൽ താരമാകാൻ മലയാളി പെൺകുട്ടി, ആരാണ് ജാനകിയെന്ന കൊച്ചുമിടുക്കി

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ ഏഴ് പോയന്‍റുമായി ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമൊപ്പം എത്തിയെങ്കിലും മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിന്‍റെ സെമിയിലേക്കുള്ള വഴി അടച്ചത്. ലോകകപ്പില്‍ ഓസീസിനായി കാര്യമായി തിളങ്ങാന്‍ മാക്സ്‌വെല്ലിനായിരുന്നില്ല. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഗോള്‍ഫ് കളിക്കുന്നതിനിടെ ഇംഗ്ലണ്ട് ബാറ്ററായ ജോണി ബെയര്‍സ്റ്റോക്ക് പരിക്കേറ്റ് ലോകകപ്പ് തന്നെ നഷ്ടമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന