ഐപിഎല്‍ കിരീടം ആര് നേടും? സാധ്യത വ്യക്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍

Published : May 25, 2026, 04:26 PM IST
Axar Patel

Synopsis

ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടാനാണ് സാധ്യതയെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. ഹൈദരാബാദിന്റെ ശക്തമായ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 

ദില്ലി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. സീസണിലെ ഡല്‍ഹിയുടെ അവസാന ലീഗ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിന്റെ സ്‌ഫോടനാത്മകമായ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര അവരെ ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരികളായ ടീമാക്കി മാറ്റുന്നുവെന്നും, പ്ലേഓഫില്‍ ബാറ്റിങ് നിര ഫോമിലായാല്‍ അവരെ തടയുക അസാധ്യമായിരിക്കുമെന്നും അക്‌സര്‍ മുന്നറിയിപ്പ് നല്‍കി.

അവസാന ലീഗ് മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 55 റണ്‍സിന് തകര്‍ത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് യോഗ്യത ഉറപ്പാക്കിയത്. ഹൈദരാബാദിനെ കുറിച്ച് അക്‌സര്‍ പറഞ്ഞതിങ്ങനെ... ''ഹൈദരാബാദ് വളരെ ശക്തമായ ഒരു ടീമാണെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും റണ്‍സ് കണ്ടെത്തുമ്പോള്‍ അവരെ തോല്‍പ്പിക്കുക അസാധ്യമാണ്.'' അക്‌സര്‍ പറഞ്ഞു. 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്.

ടൂര്‍ണമെന്റിന്റെ മധ്യഘട്ടത്തിലുണ്ടായ തുടര്‍ച്ചയായ തോല്‍വികളാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. അവസാന മൂന്ന് മത്സരങ്ങള്‍ വിജയിച്ച് മികച്ച രീതിയിലാണ് ഡല്‍ഹി കളി അവസാനിപ്പിച്ചതെങ്കിലും, ആദ്യ നാലില്‍ ഇടംപിടിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പ്ലേഓഫ് കാണാതെ ഡല്‍ഹി പുറത്തായി. ടൂര്‍ണമെന്റിലെ നിര്‍ണായക നിമിഷങ്ങള്‍ മുതലാക്കുന്നതില്‍ ഡല്‍ഹി പരാജയപ്പെട്ടുവെന്ന് അക്‌സര്‍ സമ്മതിച്ചു. പഞ്ചാബ് കിങ്‌സ്, ആര്‍സിബി എന്നിവരോടേറ്റ തോല്‍വികളും ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ചെറിയ ലക്ഷ്യം മറികടക്കാന്‍ സാധിക്കാതെ പോയതുമെല്ലാം ഡല്‍ഹിയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അക്‌സര്‍ തുടര്‍ന്നു... ''ക്യാപ്റ്റന്‍ എന്ന നിലയില്‍ ഈ ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ടൂര്‍ണമെന്റില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ടീമിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. നമ്മള്‍ ശാന്തമായിരുന്നില്ലെങ്കില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ശാന്തത പാലിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്.'' അക്‌സര്‍ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'20 ഓവറും കളിച്ചാല്‍ 200 റണ്‍സ് നേടും, ഗെയ്ലിന്റെ റെക്കോര്‍ഡ് തകര്‍ക്കും': വൈഭവ് സൂര്യവന്‍ഷി
'വിമര്‍ശനങ്ങള്‍ സ്വഭാവികം, കാര്യമാക്കുന്നില്ല'; നിലപാടിലുറച്ച് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ