ജസ്പ്രിത് ബുമ്രയെ മറികടന്ന് അക്‌സര്‍ പട്ടേല്‍! 50 വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡും

Published : Mar 13, 2023, 03:05 PM ISTUpdated : Mar 13, 2023, 03:44 PM IST
ജസ്പ്രിത് ബുമ്രയെ മറികടന്ന് അക്‌സര്‍ പട്ടേല്‍! 50 വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡും

Synopsis

50 വിക്കറ്റിന് പിന്നാലെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡും താരത്തെ തേടിയെത്തി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റ് നേടുന്ന താരമായിരിക്കുകയാണ് അക്‌സര്‍. 2205 പന്തുകള്‍ക്കിടെയാണ് താരം 50 വിക്കറ്റ് സ്വന്തമാക്കിയത്.

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ ബൗള്‍ഡാക്കിയാണ് അക്‌സല്‍ നാഴികക്കല്ല് ആഘോഷമാക്കിത്. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 67 റണ്‍സിന്റെ ലീഡുണ്ട് ഓസീസിന്. നസ് ലബുഷെയ്ന്‍ (56), സ്റ്റീവന്‍ സ്മിത്ത് (0) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവര്‍ പുറത്തായി.

50 വിക്കറ്റിന് പിന്നാലെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡും താരത്തെ തേടിയെത്തി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റ് നേടുന്ന താരമായിരിക്കുകയാണ് അക്‌സര്‍. 2205 പന്തുകള്‍ക്കിടെയാണ് താരം 50 വിക്കറ്റ് സ്വന്തമാക്കിയത്. 2465 പന്തുകള്‍ക്കിടെ 50 വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര രണ്ടാം സ്ഥാനത്ത്. കര്‍സന്‍ ഗാവ്രി 2534 പന്തുകള്‍ക്കിടെ നേട്ടം സ്വന്തമാക്കി. ആര്‍ അശ്വിനും ആദ്യ നാല് താരങ്ങളിലുണ്ട്. 2597 പന്തുകളിലാണ് അശ്വിന്‍ 50 പൂര്‍ത്തിയാക്കിയത്.

ആദ്യ 12 ടെസ്റ്റുകളില്‍ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരാമാവാനും അക്‌സറിന് സാധിച്ചു. മുന്‍ ഓസീസ് താരം ജാക്ക് ഗ്രിഗറി (744 റണ്‍സ്, 57 വിക്കറ്റ്), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഓബ്രി ഫോള്‍ക്ക്‌നര്‍ (682 റണ്‍സ്, 52 വിക്കറ്റ്), ആര്‍ അശ്വിന്‍ (596 റണ്‍സ്, 63 വിക്കറ്റ്), ഇയാന്‍ ബോതം (549 റണ്‍സ്, 70 വിക്കറ്റ്) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 

അതേസമയം, ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 67 റണ്‍സിന്റെ ലീഡുണ്ട് ഓസീസിന്. മര്‍നസ് ലബുഷെയ്ന്‍ (61), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവര്‍ പുറത്തായി. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ടുക്-ടുക് തിലകിനെ ടീമില്‍ നിന്നേ പുറത്താക്കൂ'; സഞ്ജു സാംസണിന് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയ
മൂന്ന് തവണ പൂജ്യം, അഭിഷേക് ശര്‍മ പുറത്തേക്ക്? സഞ്ജു വീണ്ടും ഓപ്പണറായേക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാധ്യതാ ഇലവന്‍