യാസിര്‍ ഷായെ പിന്തള്ളി; പകല്‍- രാത്രി ടെസ്റ്റില്‍ ചെറുതല്ലാത്ത നേട്ടം സ്വന്തമാക്കി അക്‌സര്‍

By Web TeamFirst Published Feb 24, 2021, 8:09 PM IST
Highlights

മൂന്നാം ടെസ്റ്റിലെ ആറ് വിക്കറ്റ് ചെറുതല്ലാത്ത ഒരു നേട്ടവും അക്‌സറിന് സമ്മാനിച്ചു. പകല്‍- രാത്രി ടെസ്റ്റില്‍ പന്തുകൊണ്ട് മികച്ച പ്രകടനം നടത്തുന്ന രണ്ടാമത്തെ സ്പിന്നറായിരിക്കുകയാണ് അക്‌സര്‍.

അഹമ്മദാബാദ്: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യന്‍ സ്പിന്നര്‍ അക്‌സര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ 60 റണ്‍സിനാണ് അക്‌സര്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്. എന്നാല്‍ അഹമ്മദാബാദിലെത്തിയപ്പോള്‍ അത് കുറച്ചുകൂടെ മികച്ചതായി. ഇത്തവണ വെറും 36 റണ്‍സ് മാത്രം വഴങ്ങികൊടുത്ത താരം ആറ് വിക്കറ്റുകളും സ്വന്തം പേരില്‍ ചേര്‍ത്തു. 

മൂന്നാം ടെസ്റ്റിലെ ആറ് വിക്കറ്റ് ചെറുതല്ലാത്ത ഒരു നേട്ടവും അക്‌സറിന് സമ്മാനിച്ചു. പകല്‍- രാത്രി ടെസ്റ്റില്‍ പന്തുകൊണ്ട് മികച്ച പ്രകടനം നടത്തുന്ന രണ്ടാമത്തെ സ്പിന്നറായിരിക്കുകയാണ് അക്‌സര്‍. വെസ്റ്റ് ഇന്‍ഡീസ് താരം ദേവേന്ദ്ര ബിഷൂവിന്റെ പിറകിലാണ് അക്‌സറിന്റെ സ്ഥാനം. 2016/17ല്‍ ദുബൈയില്‍ പാകിസ്ഥാനെതിരെ താരം 49 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ താരം യാസിര്‍ ഷായെ മറികടക്കാന്‍ അക്‌സറിനായി. 

2017/18ല്‍ ദുബൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ ആറ് വിക്കറ്റ് പ്രകടനത്തിന്റെ മുകളിലാണ് അക്‌സറിന്റെ നേട്ടം. യാസിര്‍ 184 റണ്‍സാണ് ഇന്നിങ്‌സില്‍ വിട്ടുകൊടുത്തത്. എന്തായാലും ഇന്നിങ്‌സിലൊന്നാകെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. ആര്‍ അശ്വിന്റെ വക മൂന്നെണ്ണമുണ്ടായിരുന്നു. ഇതും മറ്റൊരു റെക്കോഡാണ്. 

പകല്‍- രാത്രി ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ ഇത്രയും അധികം വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ വീഴ്ത്തുന്നത് ഇതാദമാണ്. ബീഷൂ വീഴ്ത്തിയ എട്ട് വിക്കറ്റുകളാണ് പിന്തള്ളപ്പെട്ടത്. അന്ന് വിന്‍ഡീസിന്റെ മറ്റു സ്പിന്നര്‍മാര്‍ ആരുംതന്നെ വിക്കറ്റ് വീഴ്ത്തിയിരുന്നില്ല.

click me!