
ദില്ലി: രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ രണ്ട് ഇന്നിംഗ്സിലും ഇരട്ട സെഞ്ചുറി നേടിയ ഡൽഹി താരം ആയുഷ് ബദോനിക്ക് റെക്കോര്‍ഡ്. ഇന്ത്യൻ താരം വിരാട് കോലിക്കും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനും ശേഷം തുടർച്ചയായ രണ്ട് ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ബദോനി അടിച്ചെടുത്തത്.
കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെ 217 റൺസ് അടിച്ചുകൂട്ടിയ ബദോനി, ജാർഖണ്ഡിനെതിരെ 228 പന്തിൽ നിന്ന് പുറത്താകാതെ 210 റൺസാണ് നേടിയത്. ഡൽഹി ക്യാപ്റ്റൻ കൂടിയായ ബദോനിയുടെ ഇരട്ട സെഞ്ചുറി കരുത്തിൽ ഡൽഹി ആദ്യ ഇന്നിംഗ്സ് 515 റൺസിന് ഡിക്ലെയർ ചെയ്തു.
ഒരു ഘട്ടത്തിൽ 181 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ട ഡൽഹിയെ ബദോനിയും 150 റൺസുമായി പുറത്താകാതെ നിന്ന സുമിത് മാഥുറും ചേർന്നാണ് കൂറ്റൻ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 334 റൺസിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡ് 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 60-ൽ അധികം ശരാശരിയുള്ള ബദോനി, തുടർച്ചയായ ഇന്നിംഗ്സുകളിൽ ഇരട്ട സെഞ്ചുറി നേടുന്ന 21-ാമത് ഇന്ത്യൻ ബാറ്ററാണ്. 2024-25 രഞ്ജി സീസണിൽ ഗോവയ്ക്ക് വേണ്ടി സ്നേഹൽ കൗതങ്കർ ഈ നേട്ടം കൈവരിച്ചിരുന്നു. ബദോനിയുടെ പ്രകടനത്തെ മുൻ ഇന്ത്യൻ താരം പ്രിയങ്ക് പഞ്ചാൽ പ്രശംസിച്ചു. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാൻ കഴിവുള്ള മികച്ച മിഡിൽ ഓർഡർ ബാറ്റർമാർ രഞ്ജി ട്രോഫിയിലൂടെ ഉയർന്നുവരുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!